View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീള്‍മിഴിപ്പീലിയില്‍ ...

ചിത്രംവചനം (1990)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Kalyani

Neelmizhippeeliyil neermani thulumpi
neeyennarikil ninnu...
kannuneer thudaykkaathe onnum parayaathe
ninnu njaanumoranyaneppol
verumannyaneppol..
(neelmizhippeeliyil...)

ullile sneha pravaahathil ninnoru
thulliyum vaakkukal pakarnneelaa..oh..oh..oh..
maanasa bhaavangal maunathilolippichu
maaninee...naamirunnu.
(neelmizhippeeliyil...)

ajnaathanaam sahayaathrikan njaan ninte
ulppoovin thudippukalariyunnu..oh.oh..oh..
naamariyaathe naam kaimaariyillethra
mohangal..nomparangal..
(neelmizhippeeliyil...)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നിന്നൂ
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപോല്‍
വെറുമന്യനെപോല്‍
(നീള്‍മിഴിപ്പീലി)

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ... ഓ ഓ ഓ
മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു
മാനിനീ... നാമിരുന്നു...
(നീള്‍മിഴിപ്പീലി)

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു... ഓ ഓ ഓ
നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങള്‍, നൊമ്പരങ്ങള്‍ ‍
(നീള്‍മിഴിപ്പീലി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീ ജാനവീധരം
ആലാപനം : നെയ്യാറ്റിന്‍കര വാസുദേവന്‍   |   രചന :   |   സംഗീതം : മോഹന്‍ സിതാര
അവന്‍ മഹിമൈ
ആലാപനം :   |   രചന :   |   സംഗീതം : മോഹന്‍ സിതാര
ശംഖം ചക്രം
ആലാപനം :   |   രചന :   |   സംഗീതം : മോഹന്‍ സിതാര