Etho varam pole ...
Movie | Sunday 7 PM (1990) |
Movie Director | Shaji Kailas |
Lyrics | Poovachal Khader |
Music | Johnson |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011 ഏതോ വരം പോലെ വേനലിൽ മഴ പോലെ സാന്ത്വനമാകും കരങ്ങൾ (2) വിണ്ണിൻ പൂവുകൾ ജീവനിൽ ഒന്നൊന്നായ് തൂകും നേരം ആത്മാവിൽ വിങ്ങും നാദം (ഏതോ വരം പോലെ ....) ആലോലം നീളും വീചിയാലെ പൂക്കുന്നു ഉള്ളിൻ തീരങ്ങൾ (2) ഇരുൾ മൂടും ... ഇരുൾ മൂടും മൂകവീഥിയിൽ തെളിയുന്നു വീണ്ടും കതിർനാളങ്ങൾ മഞ്ഞിൽ ഉയരുന്ന കൂടാരമൊന്നിൽ അണയുന്നു മെല്ലെ കാലം മാറ്റുന്നു മണ്ണിൽ ഏതും (ഏതോ വരം പോലെ ....) വർണ്ണങ്ങൾ എങ്ങും വാരിത്തൂകി പോകുന്നു എങ്ങോ മേഘങ്ങൾ (2) നിറയുന്നു... നിറയുന്നു ചൈത്രശോഭകൾ വിരിയുന്നു സ്വർണ്ണ മന്ദാരങ്ങൾ പൊന്നിൻ കിരണങ്ങൾ തീർക്കുന്ന തേരിൽ അണയുന്നു മെല്ലെ കാലം മാറ്റുന്നു മണ്ണിൽ ഏതും (ഏതോ വരം പോലെ ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011 Etho varam pole venalil mazha pole saanthwanamaakum karangal Vinnin poovukal jeevanil Onnonnaay thookum neram aathmaavil vingum naadam (Etho varam pole ...) Aalolam neelum veechiyaale Pookkunnu ullin theerangal irul moodum.. irul moodum mookaveedhiyil theliyunnu veendum kathirnaalangal mnajil uyarunna koodaaramonnil anayunnu melle kaalam maattunnu mannil ethum (Etho varam pole ...) Varnnangal engum vaarithooki pokunnu Engo meghangal nirayunnu... Nirayunnu chaithrashobhakal Viriyunnu swarnna mandaarangal Ponnin kiranangal theerkkunna theril Anayunnu melle kaalam maattunnu mannil ethum (Etho varam pole ...) |