View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വസന്തത്തിൻ വിരിമാറിൽ ...

ചിത്രംമകരവിളക്ക് (1980)
ചലച്ചിത്ര സംവിധാനംപി കെ ജോസഫ്‌
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ ജെ ജോയ്‌
ആലാപനംകാര്‍ത്തികേയന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010
വസന്തത്തിൻ വിരിമാറിൽ അവൾ
വാർതിങ്കൾപ്പൂമാല
കവർന്നെടുത്തണിഞ്ഞാലോ ഒരു
കന്യകയായ് മാറും എൻ-
പ്രണയിനിയാകും പ്രിയതമയാകും
പ്രിയവാദിനിയാകും
(വസന്തത്തിൻ....)

തുളുമ്പുന്ന പൊൻ കുടം പോലെ
വരം നൽകും ദേവത പോലെ
വിടരുമെൻ മുൻപിലവൾ ഒരു
കനകത്തിൻ ഖനി പോലെ
ഉലയുമെൻ നെഞ്ചിൽ
കണിമലരാടും
ഉണർവിന്റെ തേരോട്ടം
(വസന്തത്തിൻ..)

വിതുമ്പും നിന്നധരത്തിൽ താളം
ഉണർത്തുമെൻ ഹൃദയത്തിൻ ഗാനം
പൊതിയുമെന്നുടലാകെ ഒരു
പുളകത്തിൻ മലർമാല
തിളങ്ങുമാ നേത്രം
നിൻ മധുഗാത്രം
എനിക്കെന്നും മധുപാത്രം
(വസന്തത്തിൻ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 23, 2010
 

Vasanthathin virimaaril aval
vaarthinkal poomaala
kavarnneduthaninjaalo oru
kanyakayaay maarum en
pranayiniyaakum priyathamayaakum
priyavaadiniyaakum
(vasanthathin..)


Thulumpunna ponkudam pole
varam nalkum devatha pole
vidarumen munpilaval oru
kanakathin khani pole
ulayumen nenchil
kanimalaraadum
unarvinte therottam
(vasanthathin..)


Vithumpunna ninnadharathin thaalam
unarthumen hrudayathin gaanam
pothiyumennudalaake oru
pulakathin malarmaala
thilangumaa nethram
nin madhugaathram
enikkennum madhupaathram
(vasanthathin..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മകരവിളക്കേ മകരവിളക്കേ
ആലാപനം : ശ്രീകാന്ത്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ ജോയ്‌