View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നേ ഒന്നേ ഒന്നേ പോ ...

ചിത്രംഇവര്‍ (1980)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംകെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ, കാര്‍ത്തികേയന്‍, ഷെറിന്‍ പീറ്റേര്‍സ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010
 ഒന്നേ ഒന്നേ ഒന്നേ പോ
ഒന്നാമൻ തിര വന്നേ പോ
വന്നേ പോ ഒന്നു നിന്നേ പോ ഇന്നു
വാരിയ കോരുകൾ തന്നേ പോ (ഒന്നേ..)

ഓ..ഓ..ഓ...
തെയ്യാരെ തെയ്യാരെ തെയ്യ
ചേലൊത്ത കണ്ണുള്ള വാലത്തിപ്പെണ്ണേ
കാലത്തെ നല്ലൊരു കൈ നീട്ടം തായോ (2)
ഓ..ഓ..ഓ..
കാറ്റും മഴയും വരുന്നതിൻ മുൻപേ
കാണാക്കടലിൽ കൊയ്ത്തിനു പോണം (2)
ഓ..ഓ..ഓ..
തെയ് തെയ് തൈതോം തെയ്യത്തൊം
രണ്ടേ രണ്ടേ രണ്ടേ പോ
ചുണ്ടത്ത് സമ്മാനം തന്നേ പോ
വന്നേ പോ ഒന്നു നിന്നേ പോ എന്റെ
കണ്ണിലെ സ്വപ്നങ്ങൾ കണ്ടേ പോ
ഒ,,.ഓ...ഓ...
തങ്കശെരിക്കാരേ തന്റേടക്കാരേ
സങ്കടം മാടി വിളിക്കുന്ന നേരം
കപ്പൽ ചാലിൽ വല വീശുവാനായ്
ഒപ്പത്തിനൊപ്പം തുഴഞ്ഞു വന്നാട്ടെ
തെയ് തെയ് തൈതോം തെയ്യത്തോം

മാനത്തെ ചാകര കൊയ്യാൻ
മാരിമുകിൽ ചീനവല
വലമീനിനെന്തു വില
ആളു വില കല്ലു വില
ആഴക്കടലുഴുതുമറിക്കാൻ
കമ്പ വല കയറുവല
കടൽ മീനിനെന്തു വില
കണ്ടവില നോട്ടവില
പുറങ്കടലിൽ വീശു കഴിഞ്ഞാൽ
പൂ മീനും ചെമ്മീനും
പൂമീനിനെന്തു വില
പൊറുതി വില പുതിയ വില (ഒന്നേ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 21, 2010

Onne onne onne po
onnaaman thira vanne po
vanne po onnu ninne po innu
vaariya korukal thanne po
(Onne...)

Oh..oh..oh...
theyyaare theyyaare theyya
chelotha kannulla vaalathippenne
kaalathe nalloru kaineettam thaayo (2)
Oh...oh...oh...
kaattum mazhayum varunnathin munpe
kaanaakkadalil koythinu ponam (2)
oh..oh...oh...

They they they thom theyyathom
rande rande rande po
chundathu sammaanam thanne po
vanne po onnu ninne po ente
kannile swapnangal kande po
oh..oh..oh..
thankasserikkaare thantedakkaare
sankadam maadi vilikkunna neram
kappalchaalil vala veeshuvaanaay
oppathinoppam thuzhanju vannaatte
They they they thom theyyathom

maanathe chaakara koyyaan
maarimukil cheenavala
valameeninenthu vola
aalu vila kalluvila
aazhakkadaluzhuthu marikkaan
kampa vala kayaruvala
kadalmeeninenthu vila
kanda vila nottavila
purankadalil veeshu kazhinjaal
poomeenum chemmeenum
poomeeninenthu vila
poruthi vila puthiya vila
(Onne..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വൃശ്ചികപ്പുലരിതന്‍
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വെള്ളിമണി നാദം
ആലാപനം : പി മാധുരി, അമ്പിളി, കോറസ്‌, സി ഒ ആന്റോ, കാര്‍ത്തികേയന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വിന്ധ്യപർവ്വത സാനുവിങ്കൽ
ആലാപനം : അമ്പിളി, കാര്‍ത്തികേയന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വൃശ്ചികപ്പുലരിതൻ (ബിറ്റ്)
ആലാപനം : കാര്‍ത്തികേയന്‍, ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ