View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ മനസ്സായി ...

ചിത്രംചന്ദ്രബിംബം (1980)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനരവി വിലങ്ങന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംഎസ്‌ പി ബാലസുബ്രഹ്മണ്യം

വരികള്‍

Added by admin on August 22, 2008നീ മനസ്സായ്‌ ഞാന്‍ വചസ്സായ്‌
രാഗ സംഗീതമാ..യ്‌
അഴകേ.. വരില്ലേ..
നീ സ്വരരാഗ ലയ ഗാനമാ..യ്‌
ഭാവ ഗാന പല്ലവികള്‍ കേട്ടുണര്‍ന്ന രാവുകള്‍
പാടിയാടി ഞാന്‍ പടര്‍ന്ന രംഗഭൂമി തന്നിതില്‍
ഹേ..ഹേ.. ഹേ..(നീ മനസ്സായ്‌..)

താളം തരളിത ഭാവങ്ങളായ്‌
ഭാവങ്ങളായ്‌ പല താരാപഥങ്ങളില്‍
താരണി മാലകാളായ്‌
ഗാനം പരിമൃതു ഗാനങ്ങളായ്‌
താനങ്ങളായ്‌ രാഗാനുരാഗ തരംഗ രംഗങ്ങളായ്‌
നിന്നെ തേടി ഞാനിതാ വന്നെത്തുന്നൊരു ഹാരവുമായ്‌
ഞാന്‍ നീയായ്‌ മാറുവാന്‍ എന്നെന്നും ഒന്നാകുവാന്‍
ഹേ..ഹേ.. ഹേ..

നീ മനസ്സായ്‌ ഞാന്‍ വചസ്സായ്‌
രാഗ സംഗീതമാ..യ്‌

[..സ്വരങ്ങള്‍..]

മോഹം അസുലഭ ന്രത്തങ്ങളായ്‌
വൃത്തങ്ങളായ്‌ ആകാശഗംഗയില്‍ കല്ലോല ഗാഥകളായ്‌
രാഗം മദകര രാഗങ്ങളായ്‌ ഗീതങ്ങളായ്‌
മാനസ സരമതില്‍ രാഗമരാളങ്ങളായ്‌
നിന്നെ തേടി ഞാനിതാ വന്നെത്തുന്നൊരു ഹാരവുമായ്‌
ഞാന്‍ നീയായ്‌ മാറുവാന്‍ എന്നെന്നും ഒന്നാകുവാന്‍
ഹേ..ഹേ.. ഹേ.. (നീ മനസ്സായ്‌..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനുഷ്യന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : രവി വിലങ്ങന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
മഞ്ഞില്‍ക്കുളിച്ചു നില്‍ക്കും
ആലാപനം : കെ ജെ യേശുദാസ്   |   രചന : രവി വിലങ്ങന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
അദ്വൈതാമൃത വർഷിണി
ആലാപനം : വാണി ജയറാം   |   രചന : രവി വിലങ്ങന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌