View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിരുവൈക്കത്തപ്പാ ...

ചിത്രംഅകലങ്ങളിൽ അഭയം (1980)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംജി ദേവരാജൻ
ആലാപനംവാണി ജയറാം

വരികള്‍

Added by jayalakshmi.ravi@gmail.com on March 6, 2010
തിരുവൈക്കത്തപ്പാ ശ്രീമഹാദേവാ
എന്നെയും എൻ ദുഃഖത്തെയും നിന്നിലർപ്പിക്കുന്നു
(തിരുവൈക്കത്തപ്പാ.....)
തിരുവൈക്കത്തപ്പാ....

നിന്റെ പഞ്ചാക്ഷരം ഉരുക്കഴിച്ചെന്നുമെൻ
സ്വർണ്ണപ്രഭാതം ഉണരും
(നിന്റെ പഞ്ചാക്ഷരം.....)
നിന്റെ പുഷ്പാഞ്ജലി കണ്ടുകൊണ്ടെന്നുടെ
വർണ്ണപ്രദോഷം വിടരും
ശംഭോ.... കരുണാസിന്ധോ....
ഈ ശരണാഗതയിൽ കനിയൂ....
തിരുവൈക്കത്തപ്പാ....

എന്നിലെ മോഹം വ്രതമെടുത്തെത്രയോ
സോമവാരങ്ങൾ പുലർന്നു
(എന്നിലെ മോഹം....)
അഭിശപ്‌തജീവിത സങ്കരഭൂമിയിൽ
അങ്കംവെട്ടി ഞാൻ തളർന്നു
ശംഭോ.... കാവൽബന്ധോ....
ഈ ശരണാഗതയിൽ കനിയൂ

തിരുവൈക്കത്തപ്പാ ശ്രീമഹാദേവാ
എന്നെയും എൻ ദുഃഖത്തെയും നിന്നിലർപ്പിക്കുന്നു
തിരുവൈക്കത്തപ്പാ....


----------------------------------

Added by jayalakshmi.ravi@gmail.com on March 6, 2010
Thiruvaikkathappaa sreemahaadevaa
enneyum en dukhatheyum ninnilarppikkunnu
(thiruvaikathappaa.....)
thiruvaikkathappaa....

ninte panchaaksharam urukkazhichennumen
swarnnaprabhaatham unarum
(ninte panchaaksharam.....)
ninte pushpaanjali kandukondennute
varnnapradosham vitarum
shambho.... karunaasindho....
ee sharanaagathayil kaniyoo....
thiruvaikkathappaa....

ennile moham vrathametuthethrayo
somavaarangal pularnnu
(ennile moham....)
abhishapthajeevitha sankarabhoomiyil
ankamvetti njaan thalarnnu
shambho.... kaavalbandho....
ee sharanaagathayil kaniyoo

thiruvaikkathappaa sreemahaadevaa
enneyum en dukhatheyum ninnilarppikkunnu
thiruvaikkathappaa....
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുമ്മാട്ടിക്കളി കാണാൻ
ആലാപനം : പി മാധുരി   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ജി ദേവരാജൻ
മുഖശ്രീ വിടർത്തുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ജി ദേവരാജൻ