View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജഗൽപ്രാണ നന്ദനാ ...

ചിത്രംഭക്ത ഹനുമാന്‍ (1980)
ചലച്ചിത്ര സംവിധാനംഗംഗ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

jagalpraananandanaa jayamrithyumjaa
jagam nin kaikalil kalippanthu pole

anjooru yojana chaadikkadannu nee
anjana than madithattilkkalikkave
arkkaphalam thinnaan vaanil uyarnna nee
chakravajraayudham ettu pathichathum

vaayu devan kopam kondu maranjathum
pinne thrimoorthikal prathyaksharaayathum
kalppaanthakaalathum mrithi ninakkillennum
kalppichu devakal ninne sthuthichathum marannuvo nee
aanjaneyaa valaruka nee devadevaa

hanuvinkal aayudhamettu murikayaal
hanumaan ivanennum daivangal chollinaar
nin bala veeryangal varnnanaykkappuram
nin bhakthi vaibhavam kalppanaykkappura
vayyaakaranan nee vaagvilaasaprabhu
vaamanamoorthiyeppole valaruvon

pushkaramaarggena pokum ninakkillaa vighnangal
maruthi mangalam mangalam
kuthiykkuka nee aanjaneyaa
jayikkuka nee devadevaa
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ജഗല്‍പ്രാണനന്ദനാ ജയമൃത്യുഞ്ജയാ
ജഗംനിന്‍ കൈകളില്‍ കളിപ്പന്തു പോലേ

അഞ്ഞൂറു യോജന ചാടിക്കടന്നു നീ
അഞ്ജനതന്മടിത്തട്ടില്‍ക്കളിക്കവേ
അര്‍ക്കഫലം തിന്നാന്‍ വാനില്‍ ഉയര്‍ന്ന നീ
ചക്രവജ്രായുധം ഏറ്റു പതിച്ചതും

വായുദേവന്‍ കോപം കൊണ്ടു മറഞ്ഞതും
പിന്നെ ത്രിമൂര്‍ത്തികള്‍ പ്രത്യക്ഷരായതും

കല്‍പ്പാന്തകാലത്തും മൃതി നിനക്കില്ലെന്നും
കല്‍പിച്ചു ദേവകള്‍ നിന്നെ സ്തുതിച്ചതും മറന്നുവോ നീ
ആഞ്ജനേയാ വളരുക നീ ദേവദേവാ

ഹനുവിങ്കല്‍ ആയുധമേറ്റു മുറികയാല്‍
ഹനുമാന്‍ ഇവനെന്നും ദൈവങ്ങള്‍ ചൊല്ലിനാര്‍

നിന്‍ ബലവീര്യങ്ങള്‍ വര്‍ണ്ണനയ്ക്കപ്പുറം
നിന്‍ ഭക്തി വൈഭവം കല്‍പനയ്ക്കപ്പുറം
വൈയാകരണന്‍ നീ വാഗ്വിലാസപ്രഭു
വാമന മൂര്‍ത്തിയെപ്പോലെ വളരുവോന്‍

പുഷ്ക്കരമാര്‍ഗ്ഗേന പോകും നിനക്കില്ലാവിഘ്നങ്ങൾ
മാരുതി മംഗളം മംഗളം
കുതിയ്ക്കുക നീ ആഞ്ജനേയാ
ജയിക്കുക നീ ദേവദേവാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആനന്ദ നടനം
ആലാപനം : പി സുശീല, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സന്ധ്യാ വിഹഗം
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാമ രാമ രാമ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വര്‍ഷപ്പൂമുകില്‍
ആലാപനം : കോറസ്‌, കല്യാണി മേനോന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇലവംഗപ്പൂവുകള്‍
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചരിത്ര നായക
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാമ ജയം ശ്രീ രാമ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നാഗേന്ദ്ര ഹാരായ [ശ്ലോകം]
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗുരുവും പിതാവും (ബിറ്റ്)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി