കൂടുവെടിയും ദേഹി അകലും ...
ചിത്രം | ഒരു വര്‍ഷം ഒരു മാസം (1980) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by Vijayakrishnan VS on Feb 4,2008
---------------------------------- Added by Susie on December 2, 2009 കൂടു വെടിയും ദേഹി അകലും കൂടാരവാസി ഉറങ്ങും മനുഷ്യാ നീ വെറും മണ്ണല്ലോ മരണം നിന്നുടെ നിഴലല്ലോ ഊഴിയില്‍ നിന്നു മെനഞ്ഞു ഊഴിയില്‍ തന്നെ അടിഞ്ഞു മനുഷ്യാ നീ വെറും മണ്ണല്ലോ വിടര്‍ന്ന മലരുകള്‍ പൊഴിയുന്നു തെളിഞ്ഞ പകലുകള്‍ ഇരുളുന്നു കഴിഞ്ഞ കഥയുടെ ചുരുളും നോക്കി കാലം കണ്ണീര് വീഴ്ത്തുന്നു മുന്‍പേ വന്നവര്‍ പിന്നില്‍ ആകും പിന്‍പേ വന്നവര്‍ മുന്നില്‍ ആകും (കൂടു വെടിയും ) കിളുന്നു ശിശുവിന് ചിരികണ്ടു വരുന്നു പുലരികള്‍ വിരി മാറ്റി അനാദി വിധിയുടെ മറവില്‍ നിന്നും വീണ്ടും ഗോളം തിരിയുന്നു മുന്‍പേ വന്നവര്‍ പിന്നില്‍ ആകും പിന്‍പേ വന്നവര്‍ മുന്നില്‍ ആകും (കൂടു വെടിയും ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇനിയെന്റെ ഓമലിനായൊരു
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്
- മുറുകിയ ഇഴകളിൽ
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്
- ഭൂലോകത്തിൽ
- ആലാപനം : സി ഒ ആന്റോ, ജോളി അബ്രഹാം, ഷെറിന് പീറ്റേര്‍സ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്