View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുഖക്കുരു കവിളിണയില്‍ ...

ചിത്രംഅന്തഃപുരം (1980)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on March 25, 2010
മുഖക്കുരുക്കവിളിണയിൽ...ഒഹോ...ഒഹോ...ഒഹോ...ഒഹോ..ഓ....
മുഖക്കുരുക്കവിളിണയിൽ മുൻകോപം മുളപ്പിച്ച്...
മുത്തുമണി കളമൊഴിയിൽ പരിഭവം നിറച്ചുവെച്ച്
കൊല്ലാതെ കൊല്ലുമന്റെ മല്ലാക്ഷീ പ്രിയവല്ലഭനോടു നീ പിണങ്ങാതേ...
ആഹാ...കൊല്ലാതെ കൊല്ലുമന്റെ മല്ലാക്ഷീ പ്രിയവല്ലഭനോടു നീ
പിണങ്ങതേ...പ്രിയവല്ലഭനോടു നീ പിണങ്ങാതേ...
തന്തക്കം തന്തക്കം തന്തക്കം തകത - 3

തീപാറും കണ്ണിണയിൽ നാണം വരില്ലേ
ചൂടേറും കരളിനുള്ളിൽ കരുണ വരില്ലേ
വെറിപിടിച്ചും കൈ എടുത്തും
മുഖം തിരിച്ചും കോപമണിഞ്ഞും
(വെറിപിടിച്ചും...)
പിണങ്ങി നിന്നാൽ പെന്മണീ നീ മെലിഞ്ഞുപോവില്ലേ
മെലിഞ്ഞുപോയാൽ എൻ ഹൃദന്തം തകർന്നു പോവില്ലേ...
(മുഖക്കുരുക്കവിളിണയിൽ.....)

തേനൂറും യൗവ്വനം ഞാൻ നോക്കിക്കൊതിച്ചേ
രോമാഞ്ചം നീ നിറയെ ചാർത്തിപ്പുതച്ചേ
ഇടയുലഞ്ഞും ഇതൾവിടർന്നും
മുഖം കുനിച്ചും നഖം കടിച്ചും
(ഇടയുലഞ്ഞും......)
ഒതുങ്ങിവന്നാൽ പെണ്ണു നെഞ്ചിൽ പടർന്നുപോകുമാല്ലോ
തുടിച്ചുണരും തങ്കക്കുടങ്ങൾ ഉടഞ്ഞുപോകുമല്ലോ....
(മുഖക്കുരുക്കവിളിണയിൽ.....)


----------------------------------

Added by jayalakshmi.ravi@gmail.com on March 25, 2010
Mukhakkurukkavilinayil...oho...oho....oho...oho..o..
mukhakkurukkavilinayil munkopam mulappichu...
muthumani kalamozhiyil paribhavam nirachuvachu
koLLaathe koLLumente mallaakshee priyavallabhanotu nee pinangathe...
aahaa...kollaathe kollumente mallaakshee priyavallabhanotu nee
pinangathe...priyavallabhanotu nee pinangaathe...
thanthakkam thanthakkam thanthakkam thakatha - 3

theepaarum kanninayil naanam varille
chooterum karalinullil karuna varille
veripitichum kai etuthum
mukham thirichum kopamaninjum
(veripitichum....)
pinangi ninnaal penmanee nee melinjupoville
melinjupoyaal en hrudantham thakarnnu poville...
(mukhakkurukavilinayil.....)

theinoorum youvvanam njaan nokkikkothiche
romaancham nee niraye chaarthiputhache
itayulanjum ithalvitarnnum
mukham kunichum nakham katichum
(itayulanjum.....)
othungivannaal pennu nenchil patarnnupokumallo
thutichunarum thankakkutangal utanjupokumallo....
(mukhakkurukavilinayil.....) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാന്യ മഹാ ജനങ്ങളേ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ഗോപുരവെള്ളരിപ്രാവുകള്‍ നാം
ആലാപനം : അമ്പിളി, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
നാരായണ
ആലാപനം : അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌