View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു ...

ചിത്രംപിന്നെയും പൂക്കുന്ന കാട് (1981)
ചലച്ചിത്ര സംവിധാനംശ്രീനി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010

സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു
സുരഭീ നിന്നിൽ പ്രകൃതിയെ കണ്ടു
ഏഴു നിറങ്ങൾ പോരല്ലോ സഖീ
എഴുതാൻ നിന്നുടെ രൂപം
(സുഷമേ .....)

ഇന്ദ്രധനുസ്സും സന്ധ്യാരാഗവും
ഇഴുകിയതല്ലോ നിന്മേനി (2)
അഞ്ജനമുകിലും സാഗരലയവും (2)
കലരുവതല്ലോ നിൻ വേണി
വസന്തം വിടർത്തി മരന്ദം വിളമ്പി
അണയുക സഖീയെൻ വിരലുകൾ തഴുകി
വരകളായ് തെളിയുവാൻ ഇനി നീ
(സുഷമേ .....)

ഇന്ദീവരവും സരസീരുഹവും
ഇണയാകുന്നതു നിൻ കണ്ണിൽ
നിമ്‌നോന്നതികൾ സ്പന്ദിതമായി (2)
നിറമേകുന്നതു നിൻ മാറിൽ
പദങ്ങൾ ഇളക്കി നിറങ്ങൾ ഉണർത്തി
നിറയുക സഖീ നിൻ പൂവതിലൊഴുകി
വരകളായ് തെളിയുവാൻ ഇനി നീ
(സുഷമേ .....)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 10, 2010
 

Sushame ninnil ushassukal kandu
surabhi ninnil prakruthiye kandu
ezhu nirangal porallo sakhee
ezhuthaan ninnude roopam
(Sushame ninnil..)


indradhanussum sandhyaraagavum
izhukiyathallo ninmeni
anjanamukilum saagaralayavum
kalaruvathallo nin veni
vasantham vidarthi marandam vilampi
anayuka sakheeyen viralukal thazhuki
varakalaay theliyuvaan ini nee
(Sushame ninnil..)


Indeevaravum saraseeruhavum
inayaakunnathu nin kannil
nimnonnathikal spandithamaayi
niramekunnathu nin maaril
padanngal ilakki nirangal unarthi
nirayuka sakhee nin poovathilozhukee
varakalaay theliyuvaan ini nee
(Sushame ninnil..)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുടിച്ചു ഞാൻ ദുഃഖങ്ങളെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
പാടാത്ത ഗാനം
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം