View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുടിച്ചു ഞാൻ ദുഃഖങ്ങളെ ...

ചിത്രംപിന്നെയും പൂക്കുന്ന കാട് (1981)
ചലച്ചിത്ര സംവിധാനംശ്രീനി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010
കുടിച്ചു ഞാൻ ദുഃഖങ്ങളെ ഉറക്കുന്നു വീണ്ടും
ചിരിച്ചു ഞാൻ സ്വപ്നങ്ങളെ ഉണർത്തുന്നു വീണ്ടും
മനസ്സിലെ വ്രണങ്ങൾക്കു മരുന്നായ തോഴീ
എന്റെ ഉഷസ്സിനും ഉണർവിനും ഉറവിന്നു നീയായ്
(കുടിച്ചു ഞാൻ...)

ദിനങ്ങൾക്കു നിറം കൂട്ടാൻ പഠിച്ചതെൻ ശാപം
സ്വരങ്ങളിൽ രൂപം കാണാൻ തുനിഞ്ഞതെൻ പാപം
ജനിച്ചതിൻ ശിക്ഷ കാലം കഴിയും വരെയ്ക്കും
നടക്കണോ സുഖം തേടി മണല്‍പ്പാത തോറും
കുടിച്ചു ഞാൻ ദുഃഖങ്ങളെ ഉറക്കുന്നു വീണ്ടും
(കുടിച്ചു ഞാൻ...)

കരങ്ങളിൽ എല്ലാം എന്നു മനുഷ്യന്റെ ഭാവം
മനസ്സിന്റെ വർണ്ണം പോലും അറിയാത്ത പാവം
ഇടയ്ക്കല്പനേരം പോക്കാൻ അടുക്കുന്നു തമ്മിൽ
ഒടുക്കമോ തുടക്കം പോൽ തനിച്ചുള്ള യാത്ര
കുടിച്ചു ഞാൻ ദുഃഖങ്ങളെ ഉറക്കുന്നു വീണ്ടും
(കുടിച്ചു ഞാൻ..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 10, 2010
 
Kudichu njan dukhangale urakkunnu veendum
chirichu njan swapnangale unarthunnu veendum
manassile vranangalkku marunnaya thozhee
ente ushassinum unarvinum uravinnu neeyaay
(kudichu njaan..)

dinangalkku niram koottaan padichathen shaapam
swarangalil roopam kaanaan thuninjathen paapam
janichathin shiksha kaalam kazhiyum vareykkum
nadakkano sukham thedi manalppaatha thorum
Kudichu nan dukhangale urakkunnu veendum
(kudichu njaan..)


karangalil ellam ennu manushyante bhavam
manassinte varnnam polum ariyatha paavam
idaykkalpaneram pokkan adukkunnu thammil
odukkamo thudakkam pol thanichulla yaathra
Kudichu nan dukhangale urakkunnu veendum
(kudichu njaan..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
പാടാത്ത ഗാനം
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം