View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Moham ...

MovieDantha Gopuram (1981)
Movie DirectorP Chandrakumar
LyricsSathyan Anthikkad
MusicShyam
SingersLatha Raju

Lyrics

Added by Kalyani on November 27, 2010

മോഹം...പൂ ചൂടും....
സ്വര്‍ഗ്ഗം...ഈ തീരം.....
കരയുടെ മാറില്‍...ല ല ല്ലാ ല ല
സാഗരമെഴുതും..ല ല ല്ലാ ല ല
കരയുടെ മാറില്‍ സാഗരമെഴുതും
ഋതുപ്രേമ കാവ്യം പോലെ ഞാന്‍
നിന്നാത്മ വേദിയില്‍ രാഗങ്ങളാലൊരു
സൌവര്‍ണ്ണ ചിത്രം രചിച്ചൂ ...
മോഹം...ആ..ഹാ...ഹാ
പൂ ചൂടും...ആ ഹാ...ഹാ
സ്വര്‍ഗ്ഗം...ആ ഹാ...ഹാ
ഈ തീരം...ആ ഹാ...ഹാ

സ്വപ്നമയൂരം പീലി നിവര്‍ത്തും
ശാരദ സന്ധ്യയിലിന്നും
ആത്മാവിന്‍ മൂകാനുരാഗം പോല്‍
ഒരു സ്വര്‍ണ്ണപുഷ്പം വിടര്‍ന്നൂ
മധു നുകരും സങ്കല്പങ്ങള്‍...ല ല ല്ലാ..
മലരിതളില്‍ വീണു മയങ്ങീ..ആ ഹാ ഹാ
ഹൃദയം നിറയെ മധുരം തരും
ഏകാന്ത സ്വപ്നം പോലെ
വിരുന്നു വരുന്നു ത്രിസന്ധ്യ വീണ്ടും...

കന്നിനിലാവിന്‍ കൈകളിലിന്നും
തെന്നലുറങ്ങും നേരം
താലിപ്പൂ ചൂടുന്ന താരകള്‍
കൈകോര്‍ത്തു നൃത്തം ചെയ്യവേ
ഹിമമണികള്‍ താളം നല്‍കീ
കുളിരലകള്‍ താനം പാടീ
രജനീദേവി തന്‍ മണിയറ പൂകാന്‍
മാനത്തെ ദൈവങ്ങള്‍ക്കും
മനസ്സിലുണര്‍ന്നു വികാര തരംഗം ..
മോഹം...ആ ഹാ...ഹാ
പൂ ചൂടും...ആ ഹാ...ഹാ
സ്വര്‍ഗ്ഗം...ആ ഹാ...ഹാ
ഈ തീരം...ആ ഹാ...ഹാ


 

----------------------------------

Added by Kalyani on November 27, 2010

Moham poo choodum....
swargam ee theeram.....
karayude maaril...la la llaa la la
saagaramezhuthum.. la la llaa la la
karayude maaril saagaramezhuthum
rithuprema kaavyam pole njaan
ninnaathma vediyil raagangalaaloru
sauvarnna chithram rachichuu...
moham...aa haa poo choodum....aa haa
swargam...aa haa ee theeram....aa haa...

swapna mayooram peeli nivarthum
shaarada sandhyayilinnum
aathmaavin mookaanuraagam pol
oru swarnna pushppam vidarnnuu
madhu nukarum sankalppangal...la la llaa
malarithalil veenu mayangi..a ha haa
hridayam niraye madhuram tharum
ekaantha swapnam pole
virunnu varunnu thrisandhya veendum...

kanni nilaavin kaikalilinnum
thennalurangum neram
thaalippu choodunna thaarakal
kaikorthu nritham cheyyave
hima manikal thaalam nalkee
kuliralakal thaanam paadee
rajanee devi than maniyara pookaan
maanathe daivangalkkum
manassilunarnnu vikaara tharangam..
moham...aa haa poo choodum....aa haa
swargam...aa haa ee theeram....aa haa..

 


Other Songs in this movie

Etho gaanam pole
Singer : P Jayachandran, Vani Jairam   |   Lyrics : Sathyan Anthikkad   |   Music : Shyam
Etho gaanam
Singer : KJ Yesudas   |   Lyrics : Sathyan Anthikkad   |   Music : Shyam