View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുഗന്ധ ശീതള ...

ചിത്രംഇര തേടുന്ന മനുഷ്യര്‍ (1981)
ചലച്ചിത്ര സംവിധാനംകെ സുകുമാരൻ നായർ
ഗാനരചനബിച്ചു തിരുമല
സംഗീതംജി ദേവരാജൻ
ആലാപനംവാണി ജയറാം

വരികള്‍

Added by Vijayakrishnan VS on June 4, 2010

സുഗന്ധശീതള വസന്തകാലം
വിരുന്നു വരുമീ വനാന്തരം
നിലാവിലലിയും ലതാലയങ്ങളിൽ
വരവേൽക്കുകയല്ലോ നമ്മളെ
എതിരേൽക്കുകയല്ലോ

അലകൾ ഞൊറിയും സ്വപ്നതടാകം
നീരാമ്പൽ ചൂടുമീ രാവിൽ
മനസ്സു മനസ്സിലലിഞ്ഞു തുളുമ്പും
മൗനഗാനങ്ങൾ നമ്മൾ
വിടർത്തൂ എന്നെ വിടർത്തൂ.. നിന്റെ
വിരിഞ്ഞ മാറിലെന്നെ പടർത്തൂ..

നിധികൾ നിറയും സ്വർഗ്ഗകവാടം
ഓടാമ്പൽ മാറ്റുമീ രാവിൽ ദാഹത്തിൻ
ഓടാമ്പൽ മാറ്റുമീ രാവിൽ
ചിറകു ചിറകിൽ ഉരുമ്മി മയങ്ങും
ചക്രവാകങ്ങൾ നമ്മൾ
ഉറക്കൂ എന്നെയുറക്കൂ.. നിന്റെ
ഉറക്കുപാട്ടിലെന്നെയുണർത്തൂ..

----------------------------------

Added by Susie on July 29, 2010
sugandhasheethala vasanthakaalam
virunnu varumee vanaantharam
nilaavilaliyum lathaalayangalil
varavelkkukayallo nammale
ethirelkkukayallo

alakal njoriyum swapnathadaakam
neeraambal choodumee raavil
manassu manassilalinju thulumbum
mounagaanangal nammal
vidarthoo enne vidarthoo - ninte
virinja maarilenne padarthoo...

nidhikal nirayum swarggakavaadam
odaambal maattumee raavil - daahathin
odaambal maattumee raavil
chiraku chirakil urummi mayangum
chakravaakangal nammal
urakkoo enne urakkoo - ninte
urakkupaattilenne unarthoo...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലക്ഷം ലക്ഷം കിനാവുകൾ
ആലാപനം : പി മാധുരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
മീശ ഇൻഡ്യൻ മീശ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ജി ദേവരാജൻ
ഹൃദയ മോഹങ്ങള്‍
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ജി ദേവരാജൻ