View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മീശ ഇൻഡ്യൻ മീശ ...

ചിത്രംഇര തേടുന്ന മനുഷ്യര്‍ (1981)
ചലച്ചിത്ര സംവിധാനംകെ സുകുമാരൻ നായർ
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by jayalakshmi.ravi@gmail.com on December 15, 2009
മീശാ....ഇന്ത്യൻ മീശ ഫോറിൻ മീശ...മീശാ....

ആകാശത്തമ്പിളി വേണം താരകൾ വേണം
അലയാഴിയിൽ മീനുകൾ വേണം മുത്തുകൾ വേണം
ആണായാൽ പെണ്ണുവേണം പെണ്ണായാൽ ആണുവേണം
ആണിന്റെ മുഖത്തൊരിത്തിരി മീശ വേണം...
ആകാശത്തമ്പിളി വേണം താരകൾ വേണം
അലയാഴിയിൽ മീനുകൾ വേണം മുത്തുകൾ വേണം..

പ്രായം പതിനാറായി മീശമുളച്ചിട്ടില്ല
മീശ വച്ചിട്ടാണിനെപോലെ കുട്ടപ്പനായി നടന്നൂടേ?
മീശ ഒന്നെടുക്കട്ടേ?
സ്റ്റാലിൻ മീശ വേണോ? ചാപ്ലിൻ മീശ വേണോ?
കാമുകിമാരുടെ കരളുപറിക്കും കോളേജ് മീശ വേണോ?
ഡി എസ് പി മീശ സി ഐ ഡി മീശ സാദാ പോലീസ് മീശ സിറ്റി പോലീസ് മീശ
പാവപ്പെട്ടൊരു സ്കൂൾ വാദ്ധ്യാരുടെ പഞ്ഞിപോലത്തെ മീശ
പൊടിമീശ മുറിമീശ കൊമ്പൻമീശ ചെമ്പൻമീശ
കള്ളരിച്ചു കുടിക്കാനുള്ളൊരു കശപിശ കശപിശ മീശ
ഹായ് ഉഗ്രൻ...വച്ചോ!!

ആകാശത്തമ്പിളി വേണം താരകൾ വേണം
അലയാഴിയിൽ മീനുകൾ വേണം മുത്തുകൾ വേണം
ആണായാൽ പെണ്ണുവേണം പെണ്ണായാൽ ആണുവേണം
ആണിന്റെ മുഖത്തൊരിത്തിരി മീശ വേണം...

താടി !!! ജപ്പാൻ താടി ലണ്ടൻ താടി തുപ്പായ് താടി
പുരുഷൻ പലവിധമാകാം വേഷം പലവിധമാകാം
താടിവച്ചിട്ടന്തസ്സായി നാടുകൾ ചുറ്റിക്കാണാം
താടി ഒന്നു ഫിറ്റ് ചെയ്യൂ !!
സിനിമാക്കാരുടെ താടി സിഖുകാരുടെ താടി
എഴുപതുകൊല്ലം കാത്തുവളർത്തിയ തൂവെള്ളത്താടി
അയ്യപ്പൻ താടി അപ്പൂപ്പൻ താടി
സന്യാസികളുടെ താടി സിംപ്ലന്മാരുടെ താടി
ബീഡിക്കാരൻ സാലിക്കായുടെ പറന്നുപൊങ്ങും താടി
ഒരു താടി ഇരു താടി ആശാൻ താടി ഊശാന്താടി
പിടിച്ചുപോയാൽ നീണ്ടുവരുന്നൊരു ബംബായ് റബ്ബർ താടി...

ആകാശത്തമ്പിളി വേണം താരകൾ വേണം
അലയാഴിയിൽ മീനുകൾ വേണം മുത്തുകൾ വേണം
ആണായാൽ പെണ്ണുവേണം....പെണ്ണായാൽ ആണുവേണം...
ആണിന്റെ മുഖത്തൊരിത്തിരി മീശ വേണം...
താടി !!! ജപ്പാൻ താടി ലണ്ടൻ താടി കള്ളത്താടി !!!

----------------------------------

Added by jayalakshmi.ravi@gmail.com on December 15, 2009
Meesaa...Indian meesa....foreign meesa....meesaa...

Aakaashathambili venam thaarakal venam
alayaazhiyil meenukal venam muthukal venam
aanaayaal pennu venam pennaayaal aanu venam
aaninte mukhathorithiri meesa venam...
aakaashathambili venam thaarakal venam
alayaazhiyil meenukal venam muthukal venam

praayam pathinaaraayi meesa mulachittilla
meesavachittaaninepole kuttappanaayi natannoote?
meesa onnetukkatte?
stalin meesa veno? chaplin meesa veno?
kaamukimaarute karaluparikkum college meesa veno?
DSP meesa CID meesa saadaa police meesa city police meesa
paavappettoru school vaadhyaarute panjipolathe meesa
potimeesa murimeesa kombanmeesa chemban meesa
kallarichu kutikkaanulloru kashapisha kashapisha meesa....
hai ugran... vacho!!

aakaashathambili venam thaarakal venam
alayaazhiyil meenukal venam muthukal venam
aanaayaal pennu venam...pennaayaal aanu venam...
aaninte mukhathorithiri meesa venam...

thaati !!! japan thaati london thaati thuppaai thaati
purushan palavidhamaakaam vesham palavidhamaakaam
thaativachittanthasaayi naatukal chuttikkaanaam
thaati onnu fit cheyyoo !!
cinemakkaarute thaati sikhukaarute thaati
ezhupathukollam kaathuvalarthiya thoovellathaati..
ayyappan thaati appooppan thaati
sanyaasikalute thaati simplanmaarute thaati
beedikkaaran saalikkaayute parannupongum thaati
oruthaati iruthaati aasaanthaati ooshaanthaati
pitichupoyaal neendu varunnoru bambai rubber thaati

aakaashathambili venam thaarakal venam
alayaazhiyil meenukal venam muthukal venam
aanaayaal pennu venam...pennaayaal aanu venam...
aaninte mukhathorithiri meesa venam...
thaati !!! japan thaati london thaati kallathaati....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലക്ഷം ലക്ഷം കിനാവുകൾ
ആലാപനം : പി മാധുരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
സുഗന്ധ ശീതള
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
ഹൃദയ മോഹങ്ങള്‍
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ജി ദേവരാജൻ