View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദിയില്‍ വചനമുണ്ടായി ...

ചിത്രംചേട്ടത്തി (1965)
ചലച്ചിത്ര സംവിധാനംഎസ് ആർ പുട്ടണ്ണ
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jayasree Thottekkat

aadiyil..vachananmundaayee--
aa vachanam..roopamaayee

Aadiyil vachanamundaayee
aa Vachanam roopamaayee(Aadiyil)
aadiyil vachanamundaayee

PraLaya jaladhiyil Pranava roopiyaay(pralaya)
Prapancha shilppiyurangiyuNarnnu(Aadiyil)

Ashrusamudra thirakaLil angane
chippikalundaayee-muthu
chippikalundaayee
kaNnuneermuthinu pennennu perittu
aaaaa...(kannunneer)
Kaalamaam ajnaathashilpi
(Aadiyil)

Karayil Vannavar Vannavarathine
Kaamavala Veeshi (karayil)
Kannaal Kaamavala Veeshi
Kavikal Paadi KaaNaa dweepile(kavikal)
Kanakamallo sthreehridayam
(Aadiyil)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആദിയിൽ.‍..വചനമുണ്ടായീ...
ആ വചനം...രൂപമായ്‌...

ആദിയില്‍ വചനമുണ്ടായീ
ആ വചനം രൂപമായീ(ആദിയില്‍)
ആദിയില്‍ വചനമുണ്ടായീ

പ്രളയജലധിയില്‍ പ്രണവരൂപിയായ് (പ്രളയ)
പ്രപഞ്ച ശില്പ്പിയുറങ്ങിയുണര്‍ന്നു (ആദിയില്‍)

അശ്രുസമുദ്ര തിരകളിലങ്ങനെ
ചിപ്പികളുണ്ടായീ-മുത്ത്‌
ചിപ്പികളുണ്ടായീ
കണ്ണുനീർമുത്തിനു പെണ്ണെന്ന് പേരിട്ടു
ആ....(കണ്ണുനീര്‍)
കാലമാമജ്ഞാതശില്പി
(ആദിയില്‍)

കരയില്‍ വന്നവര്‍ വന്നവരതിനെ
കാമവല വീശി (കരയില്‍)
കണ്ണാല്‍ കാമവല വീശി
കവികള്‍പാടി കാണാദ്വീപിലെ (കവികള്‍)
കനകമല്ലോ സ്ത്രീഹൃദയം(ആദിയില്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പതിനാറു വയസ്സുകഴിഞ്ഞാല്‍
ആലാപനം : കെ ജെ യേശുദാസ്, പ്രേമ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വീടായാല്‍ വിളക്കുവേണം
ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഈ പ്രേമപഞ്ചവടിയില്‍
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണനാമുണ്ണീയുറങ്ങു
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പതിനാറ് വയസ്സു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌