View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാരിധിയിൽ തിര പോലെ ...

ചിത്രംചൂതാട്ടം (ഇവിടെ ജീവിതം ആരംഭിക്കുന്നു) (1981)
ചലച്ചിത്ര സംവിധാനംകെ സുകുമാരൻ നായർ
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by madhavabhadran on June 8, 2010
 
വാരിധിയില്‍ തിരപോലെ വഹ്നിയിലോ പുക പോലെ (2)
മാനവ മാനസപ്പൊയ്കയില്‍ ഏറിടും മോഹങ്ങളെ
ചിരിയ്ക്കാന്‍ കൊതിയ്ക്കുന്നു നിങ്ങള്‍ കരയാന്‍ വിധിയ്ക്കുന്നു ദൈവം
വാരിധിയില്‍ തിരപോലെ വഹ്നിയിലോ പുക പോലെ

ചിരിച്ചു കോരിത്തരിച്ചു പോകും അരുവികള്‍ മണ്ണില്‍ (2)
കിതച്ചു പൊട്ടിച്ചുമച്ചു പോകും കരിമുകില്‍ വിണ്ണില്‍
കുണുങ്ങിയിണങ്ങി ഒതുങ്ങി നീങ്ങും നിങ്ങള്‍
അലറുന്നൊരാഴി തന്‍ ചുഴിയില്‍ വീഴുന്നു
ചുഴിയില്‍ വീഴുന്നു
വാരിധിയില്‍ തിരപോലെ വഹ്നിയിലോ പുക പോലെ

ഒരിക്കല്‍ ദൈവം എടുത്തു മേലോട്ടുയര്‍ത്തിടുന്നു (2)
പിന്നൊരിക്കല്‍ നമ്മെ തിരിച്ചു താഴോട്ടിറക്കീടുന്നു
കൊതിച്ചു മദിച്ചു ചതിച്ചു പോകും മര്‍ത്ത്യന്‍
മുറിവേറ്റു മണ്ണിതിന്‍ മടിയില്‍ വീഴുന്നു
മടിയില്‍ വീഴുന്നു

വാരിധിയില്‍ തിരപോലെ വഹ്നിയിലോ പുക പോലെ
മാനവ മാനസപ്പൊയ്കയില്‍ ഏറിടും മോഹങ്ങളെ
ചിരിയ്ക്കാന്‍ കൊതിയ്ക്കുന്നു നിങ്ങള്‍ കരയാന്‍ വിധിയ്ക്കുന്നു ദൈവം (2)

----------------------------------

Added by Susie on July 12, 2010

vaaridhiyil thira pole vanniyilo puka pole (vaaridhiyil)
maanava maanasa poykayileridum mohangale
chirikkaan kotikkunnu ningal
karayaan vidhikkunnu daivam
(vaaridhiyil)

chirichu koritharichupokum aruvikal mannil (chirichu)
kithachu pottichumachu pokum karimukil vinnil
kunungiyinangi othungi neengum ningal
alarunnoraazhithan chuzhiyil veezhunnu
chuzhiyil veezhunnu
(vaaridhiyil)

orikkal daivam eduthu melottuyarthidunnu (orikkal)
pinnorikkal namme thirichu thaazhottirakkidunnu
kothichu madichu chathichu pokum marthyan
murivettu mannithin madiyil veezhunnu
madiyil veezhunnu
(vaaridhiyil)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാദക ലഹരി പതഞ്ഞു
ആലാപനം : പി ജയചന്ദ്രൻ, ലതിക   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
പൂവിനെ ചുംബിക്കാം
ആലാപനം : അമ്പിളി, ശ്രീകാന്ത്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
കൂട്ടിലിരുന്നു പാട്ടുകൾ പാടാം
ആലാപനം : എസ് ജാനകി, അമ്പിളി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം