View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മുറിക്കണ്ണാടിയിൽ ഒന്നു നോക്കി ...

ചിത്രംവളര്‍ത്തുമൃഗങ്ങള്‍ (1981)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനഎം ടി വാസുദേവന്‍ നായര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

um...um...um....

oru murikkannaadiyil onnu nokki (2)
enne onnu nokki
arinjilla njaaninnenne
arinjilla.. arinjilla

kannaadi podi maranju
raavil kinaaviletho
indrajaalam nadanno?

kanmashi cheppu kando?
ente neela kanmashi cheppu kando?
kunkuma cheppu kando ?
pon podiyitta kunkuma cheppu kando ?
aaraanumen kumkuma cheppu kando ?

anthikkolichuvacha innalathe
manthaara mottu kando? (2)
enikku thanna mandaara mottu kando?

karivaavu kachcha vachcha
dhanumaasa raavinte cheRukaalil
Aaa pooththaali kaTam konTa
pooththaali maala kanToa? (2)

oru paattu paranju tharaan (2)
koottinullil pularikkiliyunarnnu
vaakku thanna poonkili parannuvanno parannuvanno ?
Aaa..poonkili parannuvanno?

oonjaalil idamundo ?
aathira pennin oonjaalil idamundo ?
enikkonnaadaan oonjaalil idamundo?
(oru murikkannaadiyil...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഉം...ഉം...ഉം....

ഒരു മുറിക്കണ്ണാടിയില്‍ ഒന്നു നോക്കി (2)
എന്നേ ഒന്നു നോക്കി
അറിഞ്ഞില്ല ഞനിന്നെന്നെ
അറിഞ്ഞില്ല.. അറിഞ്ഞില്ല

കണ്ണാടി പൊടി മറഞ്ഞു
രാവില്‍ കിനാവിലേതോ
ഇന്ദ്രജാലം നടന്നോ?

കണ്മഷി ചെപ്പു കണ്ടോ?
എന്റെ നീല കണ്മഷിച്ചെപ്പു കണ്ടോ?
കുങ്കുമ ചെപ്പു കണ്ടോ ?
പൊന്‍ പൊടിയിട്ട കുങ്കുമച്ചെപ്പു കണ്ടോ ?
ആരാനുമെന്‍ കുങ്കുമച്ചെപ്പു കണ്ടോ ?

അന്തിക്കൊളിച്ചുവച്ച ഇന്നലത്തെ
മന്ദാര മൊട്ടു കണ്ടോ ? (2)
എനിക്കു തന്ന മന്ദാര മൊട്ടു കണ്ടോ?

കരിവാവു കച്ച വച്ച
ധനുമാസ രാവിന്റെ ചെറുകാലില്‍
ആ പൂത്താലി കടം കൊണ്ട
പൂത്താലി മാല കണ്ടോ? (2)

ഒരു പാട്ടു പറഞ്ഞു തരാന്‍ (2)
കൂട്ടിനുള്ളില്‍ പുലരിക്കിളിയുണര്‍ന്നു
വാക്കു തന്ന പൂങ്കിളി പറന്നുവന്നൊ പറന്നുവന്നൊ ?
ആ..പൂങ്കിളി പറന്നുവന്നൊ?

ഊഞ്ഞാലില്‍ ഇടമുണ്ടോ ?
ആതിര പെണ്ണിന്‍ ഊഞ്ഞാലില്‍ ഇടമുണ്ടൊ ?
എനിക്കൊന്നാടാന്‍ ഊഞ്ഞാലില്‍ ഇടമുണ്ടോ?
(ഒരു മുറിക്കണ്ണാടിയില്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാക്കാലൻ കളിയച്ഛന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ടി വാസുദേവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കര്‍മ്മത്തിന്‍ പാതകള്‍ വീഥികള്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : എം ടി വാസുദേവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ശുഭ രാത്രി
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ടി വാസുദേവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍