View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിരികൊണ്ടു പൊതിയും ...

ചിത്രംമുന്നേറ്റം (1981)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംഎസ്‌ പി ബാലസുബ്രഹ്മണ്യം

വരികള്‍

Added by devi pillai on July 7, 2008
chirikondu pothiyum mounadukhangal
chilarude sambadyam
kaalamam daivathinunnuvaan
avarude kannuneer naivedyam

chayam thecha mukhangalumayavar
jeevitham abhinayamakkunnu
aathmavilaadal thirakalumaay
ekaanthathaye velkkunnu
chirikondu pothiyum.....

erivenalile swapnamareechika
avareyum maadivilikkunnu
chundolamethunna vyamoham
minduvan pedichu madangunnu
chirikondu pothiyum.....

----------------------------------

Added by devi pillai on July 7, 2008
ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍
ചിലരുടെ സമ്പാദ്യം
കാലമാം ദൈവത്തിനുണ്ണൂവാന്‍ അവരുടെ
കണ്ണുനീര്‍ നൈവേദ്യം
ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍
ചിലരുടെ സമ്പാദ്യം

ചായംതേച്ച മുഖങ്ങളുമായവര്‍
ജീവിതം അഭിനയമാക്കുന്നു
ആത്മാവിലാടല്‍ തിരകളുമായ്
ഏകാന്തതയെ വേള്‍ക്കുന്നൂ
ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍
ചിലരുടെ സമ്പാദ്യം

എരിവേനലിലെ സ്വപ്നമരീചിക
അവരെയും മാടിവിളിക്കുന്നൂ
ചുണ്ടോളമെത്തുന്ന വ്യാമോഹം
മിണ്ടുവാന്‍ പേടിച്ചു മടങ്ങുന്നൂ
ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍
ചിലരുടെ സമ്പാദ്യം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വളകിലുക്കം ഒരു വളകിലുക്കം
ആലാപനം : വാണി ജയറാം, ഉണ്ണി മേനോന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം