View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Madanapoovanathile Puthumani Maaran ...

MovieAttimari (1981)
Movie DirectorSasikumar
LyricsPappanamkodu Lakshmanan
MusicKJ Joy
SingersChorus, Rajan

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010

മദനപ്പൂവനത്തിലെ പുതുമണിമാരൻ
മധുരക്കിനാവിന്റെ കുളിരോടെ വരണുണ്ട് (2)
പനിമതിപ്പൂവിന്റെ ചിരിയുണ്ട്പൊലിമയുണ്ട് (2)
പവിഴക്കൊട്ടാരത്തിലെ സുൽത്താന്റെ മട്ടുണ്ട് (2)
(മദനപ്പൂവനത്തിലെ..)

സുറുമയിലയിലുന്ന മിഴികളിൽ തുടിക്കുന്ന
ബഹറിന്റെ മണിമുത്ത് സിരകളിൽ കിലുങ്ങുന്ന (2)
തിടുക്കത്തിൽ ചിരിക്കണ റൂബികൾ മയങ്ങുന്ന
കുളിരിനു കുളിരണ ഖൽബാണു
(മദനപ്പൂവനത്തിലെ..)

തനതന്ത താനേ തന്ത താനാനീ (2)
മുല്ലപ്പൂമണത്തോടും മുരുക്കും പൂം നിറത്തോടും
മൊഞ്ചുള്ള പുതുമാരൻ ഇത ഇതാ വരണുണ്ടേ (2)
മൈലാഞ്ചി കൈ നീട്ടി മലർമഞ്ചൽ വിരി നീട്ടി
മണവാട്ടി സുബർക്കത്തിൽ അലിയുന്നുണ്ടേ (2)
മുല്ലപ്പൂമണത്തോടും മുരുക്കും പൂം നിറത്തോടും
മൊഞ്ചുള്ള പുതുമാരൻ ഇത ഇതാ വരണുണ്ടേ
(മദനപ്പൂവനത്തിലെ..)

കനവിനും നിനവിനും അഴകിന്റെ ചിറകുള്ള
മണിയറ ബൊക്കാറിൻ അത്തറിൻ മണമുള്ള
തനുവൊട് തനുവൊട്ടി മധുരം കൊടുക്കുമ്പോൾ
കനിയുന്നതൻപിന്റെ തേനാണ്
(മദനപ്പൂവനത്തിലെ..)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 31, 2010
 
Madanappoovanathile puthumanimaaran
Madhurakkinaavinte kulirode varanundu
Panimathippoovinte chiriyundu polimayundu
Pavizhakkottaarathile sulthaante mattundu
(madanappoovanathile…)

Surumayilaliyunna mizhikalil thudikkunna
Baharinte manimuthu sirakalil kilungunna
Thidukkathil chirikkana roobikal mayangana
Kulirinu kulirana khalbaanu
(madanappoovanathile…)



Thanathantha thane thantha thaanaanee
Mullappoomanathodum murukkumpoom nirathodum
Monchulla puthumaaran ithaaithaa varanunde
Mailaanchi kaineetti malarmanchal viri neetti
Manavaatti subarkkathil aliyunnunde
Mullappoomanathodum murukkumpoom nirathodum
Monchulla puthumaaran ithaaithaa varanunde
(madanappoovanathile…)


Kanavinum ninavinum azhakinte chirakulla
Maniyara bokkaarin atharin manamulla
Thanuvodu thanuvotti madhuram kodukkumpol
Kaniyunnathanpinte thenaanu
(madanappoovanathile…)






Other Songs in this movie

Anuraaga Kalike
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : KJ Joy
Pakaraam Njan Paanamunthiri
Singer : S Janaki   |   Lyrics : Pappanamkodu Lakshmanan   |   Music : KJ Joy