View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദുഃഖമേ നീ ...

ചിത്രംഇതിഹാസം (1981)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by jayalakshmi.ravi@gmail.com on January 12, 2010
ആ...ആ....ആ....ആ..
ദുഃഖമേ നീ അഗ്നിയോ നിന്നില്‍ തുടങ്ങീ പ്രപഞ്ചം...ആ
നിന്നില്‍ ഒടുങ്ങും പ്രപഞ്ചം....ആ...നിന്നില്‍ ഒതുങ്ങും പ്രപഞ്ചം...
ഒരിയ്ക്കലും നിലയ്ക്കാത്ത കാലപ്രവാഹത്തില്‍
ജനനവും മരണവും നീര്‍പ്പോളകള്‍...
ദുഃഖമേ നീ അഗ്നിയോ നിന്നില്‍ തുടങ്ങീ പ്രപഞ്ചം...ആ
നിന്നില്‍ ഒടുങ്ങും പ്രപഞ്ചം....ആ..നിന്നില്‍ ഒതുങ്ങും പ്രപഞ്ചം...ആ

ആ....ആ....ആ...
പനിനീര്‍ത്തിരകളില്‍ വിടരാന്‍ തുടങ്ങിയ പവിഴത്താമര പൊഴിഞ്ഞല്ലോ
പകരും മുന്‍പേ സ്നേഹാമൃതത്തിന്റെ പളുങ്കുപാത്രം ഉടഞ്ഞല്ലോ...
വിധിയോ ഇതു ചതിയോ.......വിധിയോ ഇതു ചതിയോ....
ഫണം വിടര്‍ത്തും വിഷാഗ്നിജ്വാലകള്‍...ഈ
വിഷാഗ്നിജ്വാലകള്‍...

ദുഃഖമേ നീ അഗ്നിയോ നിന്നില്‍ തുടങ്ങീ പ്രപഞ്ചം...ആ...
നിന്നില്‍ ഒടുങ്ങും പ്രപഞ്ചം....നിന്നില്‍ ഒതുങ്ങും പ്രപഞ്ചം...

ആ...ആ...
മിഴിനീര്‍ച്ചുഴികളില്‍ മറയാന്‍ പിടയൊത്ത പകലിന്‍ പൂഞ്ചിറകൊടിഞ്ഞല്ലോ...
ഇരുളും വാനില്‍ മോഹാന്ധകാരത്തില്‍ കറുത്തനാഗങ്ങള്‍ പിണഞ്ഞല്ലോ...
മറക്കൂ മനസ്സേ....മീനത്തിലെരിയും നിദാന്തജ്വാലകള്‍...ഈ
നിദാന്തജ്വാലകള്‍.....

ദുഃഖമേ നീ അഗ്നിയോ നിന്നില്‍ തുടങ്ങീ പ്രപഞ്ചം...ആ..ആ....
നിന്നില്‍ ഒടുങ്ങും പ്രപഞ്ചം....ആ....നിന്നില്‍ ഒതുങ്ങും പ്രപഞ്ചം...ആ...

----------------------------------

Added by jayalakshmi.ravi@gmail.com on January 12, 2010
Aa...aa...aa..aa...
Dukhame nee agniyo ninnil thutangee prapancham....aa.....
ninnil otungum prapancham....aa.... ninnil othungum prapancham...
oriykkalum nilaykkaatha kaalapravaahathil
jananavum maranavum neerppolakal...
dukhame nee agniyo ninnil thutangee prapancham
ninnil otungum prapancham.... ninnil othungum prapancham

aa..aa...aa...
panineerthirakalil vitaraan thutangiya pavizhathaamara pozhinjallo
pakarum munpe snehaamruthathinte palunkupaathram utanjallo
vidhiyo ithu chathiyo.....vidhiyo ithu chathiyo.....
fanam vitarthum vishaagnijwalakal...ee
vishaagnijswaalakal....

dukhame nee agniyo ninnil thutangee prapancham....aa...
ninnil otungum prapancham.... ninnil othungum prapancham...

aa...aa..aa....
mizhineerchuzhikalil marayaan pitayotha pakalin poonchirakotinjallo
irulum vaanil mohaandhakaarathil karuthanaagangal pinanjallo
marakkoo manasse.....
meenathileriyum nidaanthajwaalakal....ee nidaanthajwaalakal...

dukhame nee agniyo..... ninnil thutangee prapancham...aa...
ninnil otungum prapancham....aa... ninnil othungum prapancham...aa.... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വസന്തം നീൾമിഴിത്തുമ്പിൽ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കെ ജെ ജോയ്‌
ആകാശം നിറയെ ദീപാവലി
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കെ ജെ ജോയ്‌
ആ ഇന്ദ്രനീലങ്ങൾ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കെ ജെ ജോയ്‌