View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആശാനികുഞ്ജത്തിൽ ...

ചിത്രംഎന്നെ സ്നേഹിക്കൂ എന്നെ മാത്രം (1981)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംകെ വി മഹാദേവന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on February 23, 2010,corrected by rajagopal
ആശാനികുഞ്ജത്തില്‍ ഞാനോമനിക്കുന്ന
രാഗാര്‍ദ്ര പല്ലവി ഒന്നുമാത്രം
എന്നെ സ്നേഹിക്കൂ എന്നെ മാത്രം
ഞാന്‍ നിന്നെ സ്നേഹിപ്പൂ നിന്നെ മാത്രം (ആശാനികുഞ്ജത്തില്‍ )

സൌഗന്ധികങ്ങള്‍ ജീവനിലരുളും
സൌരഭ്യ സല്‍ക്കാരം ആസ്വദിക്കാന്‍ (2)
വരുമോ നീയെന്റെ പ്രാണസഖി
വരുമോ നീയെന്റെ പ്രാണസഖി
വാര്‍മഴവില്ലിന്റെ പുഷ്പകത്തില്‍
അലിയൂ നീയെന്നില്‍ അലിയൂ
കടലില്‍ നദിയെന്ന പോലെ (ആശാനികുഞ്ജത്തില്‍ )

കല്ലോലിനിയില്‍ കാറ്റു വന്നുണര്‍ത്തും
സല്ലീല മര്‍മ്മര ധോരണിയില്‍ (2)
അഴകേ നീ വന്നു താളമിട്ടു
അഴകേ നീ വന്നു താളമിട്ടു
നിന്‍ മാനസത്തിന്റെ സ്പന്ദനത്താല്‍
അലിയൂ നീയെന്നില്‍ അലിയൂ
മൃതിയില്‍ ജനിയെന്ന പോലെ (ആശാനികുഞ്ജത്തില്‍ )



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 8, 2011

aasha nikunjathil njaanomanikkunna
raagardra pallavi onnu maathram
enne snehikkoo enne maathram
njaan ninne snehipoo ninne maathram

saugandhikangal jeevanilarulum
saurabhya salkkaaram aaswadhikkoo (2)
varumo neeyente praana saghi
varumo neeyente praana saghi
vaar mazhavillinte pushpaangathil
aliyoo neeyennil aliyoo
kadalil nadhiyennapole
(aasha nikunjathil...)

kalloliniyl kaattu vannunarthum
kalleela marmmara dhoraniyil (2)
azhake nee vannu thaalamidoo
azhake nee vannu thaalamidoo
nin manassinte spandanathaal
aliyoo neeyennil aliyoo
mrithiyil janiyenna pole
(aasha nikunjathul..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലില്ലിപ്പൂ ചൂടി വരും
ആലാപനം : വാണി ജയറാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ വി മഹാദേവന്‍
പ്രേമലഹരിയിൽ മുഴുകി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ വി മഹാദേവന്‍
ആശാനികുഞ്ജത്തിൽ [ശോകം]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ വി മഹാദേവന്‍