View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നടന്നും നടന്നേറെ [മന്ത്രം പോലെ ] ...

ചിത്രംമനസ്സിന്റെ തീർത്ഥയാത്ര (1981)
ചലച്ചിത്ര സംവിധാനംതമ്പാന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Nadannum.. nadannere thalarnnum..
thalarnnu thellirunnum..
irunnilavelkkaveyoru swapnam nunanjum..
oru kiliyocha kettunarnnum..
veenudanja mayakkathin varnnappottukal vaariyerinjum..
sukha dukha punya paapangal
neele virinju nilkkum..
neenda vazhikal padangalaal alannum...
nishwaasaardra dalangal vidarnnu njettadarnnum..
entho thedi thedaathe
entho nedi nedaathe
entho kandu kaanaathe
entho paadi paadaathe
nadannu pom ee yaathra ananthamo..
nadannu pom ee yaathra ananthamo...

manthram pole mounamudanjoru
manthramunarnnathu pole..
manthram pole mounamudanjoru
manthramunarnnathu pole..
shaantha sundaramozhukum puzhayoru
saanthwana geetham pole..
manthram pole mounamudanjoru
manthramunarnnathu pole...

ente vishaada vibhaathangale nee
enthinu paadiyunarthee..
ente anaadha dinaanthangale nee
enthinu paadiyurakkee..
enthinu paadiyurakkee..

manthram pole mounamudanjoru
manthramunarnnathu pole..

nonthu pidanjoru kiliyudeyomal
pon thoovalukal pole
nin kunjalakalilen pakalvettam..
aa... aa... aa... aa...
nin kunjalakalilen pakalvettam
varnnaa nurungukalaayee...

manthram pole mounamudanjoru
manthramunarnnathu pole..
shaantha sundaramozhukum puzhayoru
saanthwana geetham pole..
manthram pole mounamudanjoru
manthramunarnnathu pole....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

നടന്നും.. നടന്നേറെ തളര്‍ന്നും..
തളര്‍ന്നു തെല്ലിരുന്നും..
ഇരുന്നിളവേല്‍ക്കവേയൊരു സ്വപ്നം നുണഞ്ഞും..
ഒരു കിളിയൊച്ച കേട്ടുണര്‍ന്നും..
വീണുടഞ്ഞ മയക്കത്തിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ വാരിയെറിഞ്ഞും..
സുഖദുഃഖ പുണ്യപാപങ്ങള്‍
നീളേ വിരിഞ്ഞു നില്‍ക്കും..
നീണ്ട വഴികള്‍ പദങ്ങളാല്‍ അളന്നും...
നിശ്വാസാര്‍ദ്രദലങ്ങള്‍ വിടര്‍ന്നു ഞെട്ടടര്‍ന്നും...
എന്തോ തേടി തേടാതെ
എന്തോ നേടി നേടാതെ
എന്തോ കണ്ടു കാണാതെ
എന്തോ പാടി പാടാതെ
നടന്നു പോം ഈ യാത്ര അനന്തമോ...
നടന്നു പോം ഈ യാത്ര അനന്തമോ...

മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ..
മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ..
ശാന്തസുന്ദരമൊഴുകും പുഴയൊരു
സാന്ത്വനഗീതം പോലെ..
മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ...

എന്റെ വിഷാദവിഭാതങ്ങളെ നീ
എന്തിനു പാടിയുണര്‍ത്തീ..
എന്റെ അനാഥദിനാന്തങ്ങളെ നീ
എന്തിനു പാടിയുറക്കീ..
എന്തിനു പാടിയുറക്കീ...

മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ...

നൊന്തു പിടഞ്ഞൊരു കിളിയുടെയോമല്‍
പൊന്‍തൂവലുകള്‍ പോലെ..
നിന്‍ കുഞ്ഞലകളിലെൻ പകല്‍വെട്ടം..
ആ... ആ... ആ... ആ...
നിന്‍ കുഞ്ഞലകളിലെൻ പകല്‍വെട്ടം
വര്‍ണ്ണനുറുങ്ങുകളായീ...

മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ..
ശാന്തസുന്ദരമൊഴുകും പുഴയൊരു
സാന്ത്വനഗീതം പോലെ..
മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിശാ കുടീരം
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
നീയേതോ മൗനസംഗീതം
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഇരു കളിത്തോഴരായ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍