View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹബ്ബി റബ്ബി സെല്ലള്ളാ ...

ചിത്രംഅടിമച്ചങ്ങല (1981)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌, സീറോ ബാബു

വരികള്‍

Lyrics submitted by: Jija Subramanian

Habbi Rabbi sellalla maafee halfee hairulla
nooru muhammad sellalla laailaahaa
laailaahaa illalla hakk laailaahaa illalla
(Habbee..)

Perunnal poompira pol chamanjinnu nilkkum (2)
khalbinnu khalbaaya kunjungal ningal (2)
thaalathinarabana muttunna thanchathil
thalavala kilukkiyinnadenam
impathil kessinte eenathil
chenchodi povukalinnu vidarthenam
pathinaalaam baharinte kulirakanam
(habbi rabbee..)

Makkayithu hajjumaasam alhamethiya naalith
nalla baliperunnalithu
alla..alla..
Makkayithu hajjumaasam alhamethiya naalith
nalla baliperunnalithu

Madhurasneham duniyaavilozhukunna nalaithu(2)
manimuthu nabiyude vachanangal
hrudayathin kithaabil ningal kurikkenam
alukkathum kolussumaay atharu pooshiya
manassumaay oppana paadenam
pathinaalaam raavinte chiri thookanam
(habbee..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഹബ്ബി റബ്ബി സെല്ലള്ളാ മാഫീ ഹൽഫീ ഹൈറുള്ളാ
നൂറു മുഹമ്മദ് സെല്ലള്ളാ ലാഇലാഹാ
ലാഇലാഹാ ഇല്ലള്ളാ ഹക്ക് ലാഇലാഹാ ഇല്ലള്ളാ
(ഹബ്ബീ റബ്ബി...)

പെരുന്നാൾ പൂമ്പിറ പോൽ ചമഞ്ഞിന്നു നിൽക്കും (2)
ഖൽബിന്നു ഖല്ബായ കുഞ്ഞുങ്ങൾ നിങ്ങൾ (2)
താളത്തിനറബന മുട്ടണ തഞ്ചത്തിൽ
തളവള കിലുക്കിയിന്നാടേണം
ഇമ്പത്തിൽ കെസ്സിന്റെ ഈണത്തിൽ
ചെഞ്ചൊടി പൂവുകളിന്നു വിടർത്തേണം
പതിനാലാം ബഹറിന്റെ കുളിരാകണം
(ഹബ്ബീ റബ്ബി...)

മക്കയിത് ഹജ്ജുമാസം അൽഹമെത്തിയ നാളിത്
നല്ല ബലിപെരുന്നാളിത്
അള്ളാ..അള്ളാ..
മക്കയിത് ഹജ്ജുമാസം അൽഹമെത്തിയ നാളിത്
നല്ല ബലിപെരുന്നാളിത്
മധുരസ്നേഹം ദുനിയാവിൽ ഒഴുകുന്ന നാളിത് (2)
മണിമുമുത്തു നബിയുടെ വചനങ്ങൾ
ഹൃദയത്തിൻ കിത്താബിൽ നിങ്ങൾ കുറിക്കേണം
അലുക്കത്തും കൊലുസ്സുമായ് അത്തറു പൂശിയ
മനസ്സുമായ് ഒപ്പന പാടേണം
പതിനാലാം രാവിന്റെ ചിരി തൂകണം
(ഹബ്ബീ റബ്ബി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏറനാടിൻ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മദരജനി
ആലാപനം : എസ് ജാനകി   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കായല്‍ നാഭി
ആലാപനം : എസ് ജാനകി   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍