View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അടിമുടി പൂത്തു നിന്നു ...

ചിത്രംഅമ്മയ്ക്കൊരുമ്മ (1981)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

Added by maathachan@gmail.com on October 21, 2008adimudi poothu ninnu aattuvanchi puzhakkadavil (2)
aamanavum kondirangi kadathuvanchi (2)

vasundharathan kanavo varnamani malakalaay
poovilam chundukalil poovili than ragangalay
ulayum chilla thorum oonjal pattin thalangalay (2)
oh..oh..oh.. (adimudi...)

alakalil kaal nanachu aattoram nee nadannu (2)
nurakalum nin kolussum kali paranju kulir pakarnnu
poo thoduthu jayichu ninnathu poomarathin chillakalo (2)
kalpanakal salkarikkum kanmani nin yauvanamo ?(adimudi..)

alaRi kalavarsham aatuvanchi kadapuzhaki
niranjum melinjum veendum nadiyozhuki kadhayezhuthi
kilungunnen pazham manassil innum ninte padasaram
sathyavum soundaryavum dukhamedi ponnomane (2) (adimudi..

----------------------------------

Added by maathachan@gmail.com on October 21, 2008അടിമുടി പൂത്തു നിന്നു ആറ്റുവഞ്ചി പുഴക്കടവില്‍ (2)
ആ മണവും കൊണ്ടിറങ്ങി കടത്തുവഞ്ചി (2)

വസുന്ധരതന്‍ കനവോ വര്‍ണ്ണമണി മാലകളായ്‌
പൂവിളം ചുണ്ടുകളില്‍ പൂവിളി തന്‍ രാഗങ്ങളായ്‌
ഉലയും ചിലല്‍ തൊരും ഊഞ്ഞാല്‍പാട്ടിന്‍ താളങ്ങളായ്‌ (2)
ഓ..ഓ.. (അടിമുടി..)

അലകളില്‍ കാല്‍ നനച്ചു ആറ്റോരം നീ നടന്നു (2)
നുരകളും നിന്‍ കൊലുസ്സും കളി പറഞ്ഞു കുളിര്‍ പകര്‍ന്നു
പൂ തൊടുത്തു ജയിച്ചു നിന്നതു പൂമരത്തിന്‍ ചില്ലകളോ (2)
കല്‍പനകള്‍ സല്‍ക്കരിക്കും കണ്മണി നിന്‍ യൗവനമോ? (അടിമുടി..)

അലറി കാലവര്‍ഷം ആറ്റുവഞ്ചി കടപുഴകി
നിറഞ്ഞും മെലിഞ്ഞും വീണ്ടും നദിയൊഴുകി കധയെഴുതി
കിലുങ്ങുന്നെന്‍ പഴം മനസ്സില്‍ ഇന്നും നിന്റെ പാദസരം
സത്യവും സൗന്തര്യവും ദുഖമെടി പൊന്നോമനേ (2) (അടിമുടി..)
വരികള്‍ ചേര്‍ത്തത്: Ralaraj

ഊം ...ഊം ...ഊം ...
അടിമുടി പൂത്തു നിന്നു ആറ്റുവഞ്ചി പുഴക്കടവില്‍
അടിമുടി പൂത്തു നിന്നു ആറ്റുവഞ്ചി പുഴക്കടവില്‍
ആ മണവും കൊണ്ടിറങ്ങി കടത്തുവഞ്ചി
ആ മണവും കൊണ്ടിറങ്ങി കടത്തുവഞ്ചി
അടിമുടി പൂത്തു നിന്നു ആറ്റുവഞ്ചി പുഴക്കടവില്‍ ...

വസുന്ധരതന്‍ കനവോ വര്‍ണ്ണമണി മാലകളായ്‌
വസുന്ധരതന്‍ കനവോ വര്‍ണ്ണമണി മാലകളായ്‌
പൂവിളം ചുണ്ടുകളില്‍ പൂവിളി തന്‍ രാഗങ്ങളായ്‌
ഉലയും ചില്ലതോറും ഊഞ്ഞാല്‍പാട്ടിന്‍ താളങ്ങളായ്‌
ഉലയും ചില്ലതോറും ഊഞ്ഞാല്‍പാട്ടിന്‍ താളങ്ങളായ്‌
ഓ..ഓ.. ഓ ...ഓ ..
അടിമുടി പൂത്തു നിന്നു ആറ്റുവഞ്ചി പുഴക്കടവില്‍ ...

അലകളില്‍ കാല്‍ നനച്ചു ആറ്റോരം നീ നടന്നു
അലകളില്‍ കാല്‍ നനച്ചു ആറ്റോരം നീ നടന്നു
നുരകളും നിന്‍ കൊലുസ്സും കളി പറഞ്ഞു കുളിര്‍ പകര്‍ന്നു
പൂ തൊടുത്തു ജയിച്ചുനിന്നതു പൂമരത്തിന്‍ ചില്ലകളോ
പൂ തൊടുത്തു ജയിച്ചുനിന്നതു പൂമരത്തിന്‍ ചില്ലകളോ
കല്‍പനകള്‍ സല്‍ക്കരിക്കും കണ്മണി നിന്‍ യൗവനമോ?
അടിമുടി പൂത്തു നിന്നു ആറ്റുവഞ്ചി പുഴക്കടവില്‍ ...

അലറി കാലവര്‍ഷം ആറ്റുവഞ്ചി കടപുഴകി
നിറഞ്ഞും മെലിഞ്ഞും വീണ്ടും നദിയൊഴുകി കഥയെഴുതി
കിലുങ്ങുന്നെന്‍ പഴമനസ്സില്‍ ഇന്നും നിന്റെ പാദസരം
സത്യവും സൗന്ദര്യവും ദുഃഖമെടി പൊന്നോമനേ
സത്യവും സൗന്ദര്യവും ദുഃഖമെടി പൊന്നോമനേ
അടിമുടി പൂത്തു നിന്നു ആറ്റുവഞ്ചി പുഴക്കടവില്‍
ആ മണവും കൊണ്ടിറങ്ങി കടത്തുവഞ്ചി
ആ മണവും കൊണ്ടിറങ്ങി കടത്തുവഞ്ചി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മകനേ വാ പൊൻമകനേ വാ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
വാട്ടർ വാട്ടർ
ആലാപനം : അനിത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
ഓർമ്മവച്ച നാൾ മുതൽ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം