View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓർമ്മവച്ച നാൾ മുതൽ ...

ചിത്രംഅമ്മയ്ക്കൊരുമ്മ (1981)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ormmavecha naal muthal njaan omanaye kandirunnu
ormmavecha naal muthal njaan omanaye kandirunnu
malarukal than mounamaay nee maadi maadi vilichirunnu
ormmavecha naal muthal njaan omanaye punarnnirunnu
poonthennalin kulurmazhayaay poovudalil padarnnirunnu
(ormmavecha)
Aa...Aa...Aa...

raavuthorum unarnnirunnu raakili than raagamaayi
nidrayil nee olichirunnu moodivarum kanavukalaay (2)
pulariyil thazhukiduvaan pulakamekum manjalayaay
en vidhiye thottunarthaan ponnushassin pooveyilaay
(ormmavecha)

premakaavya veedhiyaay nee bhaavanayil niranjirunnu
veenathedum swarasudhayaay viralukalil thudichirunnu (2)
iniyum janmangal labhichidumo indriyangal unarnnidumo
ee hridantha sangamathin indrajaalam thudarnnidumo
(ormmavecha)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍
ഓമനയെ കണ്ടിരുന്നു
ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍
ഓമനയെ കണ്ടിരുന്നു
മലരുകള്‍ തന്‍ മൌനമായ് നീ
മാടി മാടി വിളിച്ചിരുന്നു
ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍
ഓമനയെ പുണര്‍ന്നിരുന്നു
പൂന്തെന്നലിന്‍ കുളിര്‍ മഴയായ്
പൂവുടലില്‍ പടര്‍ന്നിരുന്നു
(ഓര്‍മ്മ വച്ച നാള്‍)
ആ ...ആ ...ആ...

രാവുതോറും ഉണര്‍ന്നിരുന്നു
രാക്കിളിതന്‍ ഗാനമായ്
നിദ്രയില്‍ നീ ഒളിച്ചിരുന്നു
മൂടിവരും കനവുകളായ് (2)
പുലരിയില്‍ തഴുകിടുവാന്‍
പുളകമേകും മഞ്ഞലയായ്
എന്‍ വിധിയെ തൊട്ടുണര്‍ത്താന്‍
പൊന്നുഷസ്സിന്‍ പൂവെയിലായ്
(ഓര്‍മ്മ വച്ച നാള്‍)

പ്രേമകാവ്യ വീഥിയായ് നീ
ഭാവനയില്‍ നിറഞ്ഞിരുന്നു
വീണതേടും സ്വരസുധയായ്
വിരലുകളില്‍ തുടിച്ചിരുന്നു (2)
ഇനിയും ജന്മങ്ങള്‍ ലഭിചിടുമോ
ഇന്ദ്രിയങ്ങള്‍ ഉണര്ന്നിടുമോ
ഈ ഹൃദന്ത സംഗമത്തിന്‍
ഇന്ദ്രജാലം തുടര്‍ന്നിടുമോ
(ഓര്‍മ്മ വച്ച നാള്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അടിമുടി പൂത്തു നിന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
മകനേ വാ പൊൻമകനേ വാ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
വാട്ടർ വാട്ടർ
ആലാപനം : അനിത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം