View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതൊരു കർമ്മവും ...

ചിത്രംനാഗമഠത്തു തമ്പുരാട്ടി (1982)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by Susie on January 20, 2010
ഏതൊരു കര്‍മ്മവും നിര്‍മ്മലമായാല്‍
എന്തിനു വേറൊരു സൌരഭ്യം
മാനവ ഹൃദയം പൌര്‍ണമിയായാല്‍
എന്തിനു മറ്റൊരു സൌന്ദര്യം (ഏതൊരു)

വരണ്ട ഭൂമിയില്‍ കുളിര്‍ മഴ പെയ്യും
കറുത്ത മുകിലിന്‍ ജാലം (വരണ്ട)
വസന്തകാലം പൂരിതമാക്കും
കറുത്ത കുയിലിന്‍ ഗാനം
സൌന്ദര്യമേ നിന്‍ സംഗീതം
സ്നേഹവിപഞ്ചിയില്‍ മാത്രം (ഏതൊരു)

വെളുത്ത പകലിന്‍ ചിറകുകള്‍ പോലും
പതിയും ഇരുളിന്‍ മടിയില്‍ (വെളുത്ത)
വെളുത്ത കരളിന്‍ ചിറകടിയിന്നും
ഉയരും ജീവിത വാനില്‍
സൌന്ദര്യമേ നിന്‍ സങ്കേതം
ആത്മലയങ്ങളില്‍ മാത്രം (ഏതൊരു)

----------------------------------

Added by Susie on January 23, 2010

ethoru karmmavum nirmmalamaayaal
enthinu veroru sourabhyam
ethoru karmmavum nirmmalamaayaal
enthinu veroru sourabhyam
maanava hridayam pournamiyaayaal
enthinu mattoru soundaryam (ethoru)

varanda bhoomiyil kulirmazha peyyum
karutha mukilin jaalam (varanda)
vasanthakaalam poorithamaakkum
karutha kuyilin gaanam
soundaryame nin sangeetham
snehavipanchiyil maathram (ethoru)

velutha pakalin chirakukal polum
pathiyum irulin madiyil(velutha pakalin)
velutha karalin chirakadiyennum
uyarum jeevitha vaanil
soundaryame nin sanketham
aathmalayangalil maathram (ethoru)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയില്യം
ആലാപനം : കോറസ്‌, ലത രാജു, സീറോ ബാബു   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സോമരസം പകരും ലഹരി
ആലാപനം : പി സുശീല, കോറസ്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മാന്മിഴിയാല്‍ മനം കവർന്നു
ആലാപനം : പി ജയചന്ദ്രൻ   |   രചന : ദേവദാസ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍