View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാറ്റുവിന്‍ ചട്ടങ്ങളേ ...

ചിത്രംമാറ്റുവിൻ ചട്ടങ്ങളെ (1982)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനരവി വിലങ്ങന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on February 2, 2011

മാറ്റുവിന്‍ ചട്ടങ്ങളേ....
ആശാന്‍ പാടീ കുമാരനാശാന്‍ പാടീ
പല്ലനയാറ്റോള കാറ്റേറ്റു പാടിടുന്നു
പല്ലവി കേട്ടുണരൂ നീതിപീഠമേ
ഈ പല്ലവി കേട്ടുണരൂ നീതിപീഠമേ

ചട്ടങ്ങള്‍ ചിട്ടയോടെ ചട്ടകളില്‍ തൂങ്ങിടുമ്പോള്‍
ചട്ടത്തിന്‍ ചാട്ടയേറ്റു ചാട്ടം പിഴയ്ക്കുന്നു
ചത്തവന്‍ കല്ലറയില്‍ കൊന്നവന്‍ മണിയറയില്‍
കേട്ടവന്‍ നിലയറയില്‍ കണ്ടവന്‍ കൊലയറയില്‍

സത്യം പറഞ്ഞവന് സമ്മാനം മുള്‍ക്കിരീടം
തത്വം പറഞ്ഞവന് നല്‍കിയതോ വിഷപാനം
സത്യത്തിന്‍ തനിമയാര്‍ന്ന വെണ്മയാരറിഞ്ഞു പാരില്‍
തത്വത്തിന്‍ ഇനിമയാര്‍ന്ന ഉണ്മയാരറിഞ്ഞു നേരില്‍

നിയമത്തിന്‍ കരിനിഴലില്‍ രക്തബന്ധമുലയുന്നു
സ്നേഹത്തിന്‍ തൂമുഖങ്ങള്‍ കരിമുഖങ്ങളായിടുന്നു
ആരോ പറഞ്ഞുപോയ മൊഴികള്‍ നാം മറന്നുവല്ലേ!
ആരോ നടന്നുപോയ വഴികള്‍ നാം മറന്നുവല്ലേ!


----------------------------------

Added by devi pillai on February 2, 2011

maattuvin chattangale
aashaan paadi kumaaranaashaan paadi
pallanayaattola kaattettu paadidunnu
pallavi kettunaroo neethipeedhame
ee pallavi kettunaroo neethipeedhame...

chattangal chittayode chattakalil thoongidumbol
chattathin chaattayettu chaattam pizhakkunnu
chathavan kallarayil konnavan maniyarayil
kettavan nilayarayil kandavan kolayarayil

sathyam paranjavanu sammaanam mulkkireedam
thathwam paranjavanu nalkiyatho vishapaanam
sathyathin thanimayaarnna venmayaararinju paaril
thathwathin inimayaarnna unmayaararinju neril

niyamathin karinizhalil rakthabandhamulayunnu
snehathin thoomukhangal karimukhangalaayidunnu
aaro paranjupoya mozhikal naam marannuvalle
aaro nadannupoya vazhikal naam marannuvalle!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹിമബിന്ദു ഹാരം ചൂടി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ഈ രാവിൽ ഞാൻ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ജ്വലിച്ചു
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌