View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനുഷ്യന്‍ ...

ചിത്രംഅങ്കുരം (1982)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on December 20, 2010

മനുഷ്യന്‍ .... മനുഷ്യന്‍ .... മനുഷ്യന്‍ ....
മനുഷ്യന്‍ എത്ര മനോഹരമാപദം
മണിനാദം പോലെ ആരോ പാടി
മനുഷ്യനിവിടെ പാറും കരിയിലപോലെ
കാറ്റില്‍ പാറും കരിയില പോലെ

ഒരുമണ്ണടുക്കായ് മാറുന്നു ഭൂമിയില്‍
വിറകായ് എരിയുന്നു
ചന്ദനവിറകായ് അവനെരിയുന്നു
സിരകളിലഗ്നി പടര്‍ത്തും വേനലിന്‍
ചിരിയെങ്ങുമൊഴുകുമ്പോള്‍
കരിനിഴലുകളാം കറുത്തലിപിയില്‍
ഒരുദുഃഖ കഥയെഴുതുന്നു
മനുഷ്യന്‍ ഒരുദുഃഖ കഥയെഴുതുന്നു
മനുഷ്യന്‍ ...മനുഷ്യന്‍ ... മനുഷ്യന്‍ ...

എവിടെ രക്ഷകന്‍ കണ്ണീര്‍ വറ്റിയ
മിഴികള്‍ തിരയുന്നു!
നൊമ്പരമെരിയും മിഴിതിരയുന്നു
ഒരുനഗ്നശിലതന്‍ മാറോടണയേ
തകരുന്ന തിരപോലെ
എരിവെയിലൊഴുകി തിളച്ച മണലില്‍
ഒരുപക്ഷി പിടയും പോലെ
മനുഷ്യന്‍ ഒരുപക്ഷി പിടയും പോലെ
മനുഷ്യന്‍ ... മനുഷ്യന്‍ ..... മനുഷ്യന്‍ ....


Added by devi pillai on December 20, 2010

manushyan... manushyan... manushyan
manushyan ethra manoharamaa padam
maninaadam pole aro paadi
manushyanivide paarum kariyila pole
kaattil paarum kariyila pole

oru mannaduppaay maarunnu bhoomiyil
virakaay eriyunnu-
chandana virakaay avaneriyunnu
sirakalil agni padarthum venalin
chiriyengumozhukumbol
karinizhalukalaam karutha lipiyil
oru dukha kadhayezhuthunnu
manushyan oru dukha kadhayezhuthunnu
manushyan manushyan manushyan

evide rekshakan kanneer vattiya
mizhikal thirayunnu
nombaram eriyum mizhi thirayunnu
oru nagna shilathan maarodanaye
thakarunna thirapole
eriveyilozhuki thilacha manalil
oru pakshi pidayum pole
manushyan orupakshi pidayum pole
manushyan manushyan manushyan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒമർ ഖയ്യാം വരു
ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
തക്കിളി തക്കിളി
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
തുയിലുണരു
ആലാപനം : പി സുശീല, പി ജയചന്ദ്രൻ, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍