ഒരുവട്ടം കൂടിയെൻ ...
ചിത്രം | ചില്ല് (1982) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran@yahoo.co.in on April 23, 2009 അ . . . . . ♪ ♫ ♪ ♫ ♪ ♫ ♪ ♫ ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം (൨) തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം (൨) ♪ ♫ ♪ ♫ ♪ ♫ ♪ ♫ അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാന്‍ ഇപ്പോഴും മോഹം തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച് എന്തു മധുരം എന്നോതുവാന്‍ മോഹം (൨) ആ . . . . . . . . ♪ ♫ ♪ ♫ ♪ ♫ ♪ ♫ ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെ ഇരിയ്ക്കുവാന്‍ മോഹം (൨) വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട് എതിര് പാട്ടു പാടുവാന്‍ മോഹം (൨) ♪ ♫ ♪ ♫ ♪ ♫ ♪ ♫ അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ ശ്രുതി പിന്തുടരുവാന് മോഹം ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട് അരുതേ എന്നോതുവാന്‍ മോഹം വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം ---------------------------------- Added by jayalakshmi.ravi@gmail.com on March 9, 2011 Oru vattam koodiyennormakal meyunna thirumuttathethuvaan moham (oru vattam....) thirumuttathoru konil nikkunnoraa nellimaramonnuluthuvaan moham maramonnuluthuvaan moham adarunna kaaymanikal pozhiyumbol chenneduthu athilonnu thinnuvaan moham sukhamezhum kayppum pulippum madhuravum nukaruvaanippoozhum moham thodiyile kinarvellam korikkudich- enthu madhuramennothuvaan moham enthu madhuramennothuvaan moham oru vattam koodiyaa puzhayude theerathu veruthyiikkuvaan moham (oru vattam....) verutheyirunnoru kuyilinte paattukett- ethirpaattu paaduvan moham ethirpaattu paaduvan moham athukelkke uchathil kookum kuyilinte sruthi pinthudaruvaan moham oduvil pinangi parannupom pakshiyodu arutheyennothuvaan moham verutheyee mohangal ennariyumbozhum veruthe mohikkuvaan moham verutheyee mohangal.... ennariyumbozhum.... veruthe mohikkuvaan.... veruthe mohikkuvaan moham.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരുവട്ടം കൂടിയെൻ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- ചൈത്രം ചായം ചാലിച്ചു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- പോക്കുവെയിൽ പൊന്നുരുകി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- പൂതപ്പാട്ട്
- ആലാപനം : ബാലചന്ദ്രൻ ചുള്ളിക്കാട് | രചന : ഇടശ്ശേരി | സംഗീതം : എം ബി ശ്രീനിവാസന്
- തകു തിത്തിന്നം തെയ്യന്നം
- ആലാപനം : വേണു നാഗവള്ളി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ബി ശ്രീനിവാസന്