ചൈത്രം ചായം ചാലിച്ചു ...
ചിത്രം | ചില്ല് (1982) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by nsalby@gmail.com on April 16, 2009, corrected by rajgopal61@gmail on April 20, 2009 ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു.. ചാരു ചിത്രം വരയ്ക്കുന്നു.. എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ.. കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ.. മാതളപ്പൂക്കളില്‍ നിന്നോ മലര്‍വാക തളിര്‍ത്തതില്‍ നിന്നോ പാടിപ്പറന്നു പോം എന്‍ കിളിതത്ത തന്‍ പാടലമാം ചുണ്ടില്‍ നിന്നോ.. ആ..ആ..ആ..ആ.... എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്‍ ചന്ദനത്തിന്‍ നിറംവാര്‍ന്നൂ.. ഈ മിഴിപ്പൂവിലെ നീലം .. ഇന്ദ്രനീലമണിച്ചില്ലില്‍ നിന്നോ മേനിയിലാകെ പടരുമീ സൌവര്‍ണ്ണം ഏതുഷസന്ധ്യയില്‍ നിന്നോ.. ആ..ആ..ആ..ആ ---------------------------------- Added by Susie on November 1, 2009 chaithram chaayam chaalichu ninte chithram varaykkunnu - chaaru chithram varaykkunnu enguninnenguninneekkavilthattilee kunkuma varnnam pakarnnu maathalppookkalil ninno malarvaaka thalirthathil ninno paadipparannu pom en kilithatha than paadalamaam chundil ninno Aa...Aa...Aa...(chaithram) enguninnenguninneekkulir nettiyil chandanatin niram varnnu ee mizhippoovile neelam indraneelamanichillil ninno meniyilaake padarumee souvarnnam ethushasandhyayilninno Aa...Aa...Aa...(chaithram) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരുവട്ടം കൂടിയെൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- ഒരുവട്ടം കൂടിയെൻ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- പോക്കുവെയിൽ പൊന്നുരുകി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- പൂതപ്പാട്ട്
- ആലാപനം : ബാലചന്ദ്രൻ ചുള്ളിക്കാട് | രചന : ഇടശ്ശേരി | സംഗീതം : എം ബി ശ്രീനിവാസന്‍
- തകു തിത്തിന്നം തെയ്യന്നം
- ആലാപനം : വേണു നാഗവള്ളി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍