പോക്കുവെയിൽ പൊന്നുരുകി ...
ചിത്രം | ചില്ല് (1982) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by Susie on June 29, 2010 പോക്കുവെയിൽപ്പൊന്നുരുകി പുഴയിൽ വീണു പൂക്കളായ് അലകളിൽ ഒഴുകിപ്പോകേ കൺനിറയെ അതുകണ്ടു നിന്നുപോയ് നീ.. നിന്റെ മൺകുടം പുഴയിലൂടൊഴുകി പോയി (പോക്കുവെയിൽ) പ്രാവിണകൾ കുറുകുന്ന കോവിലിൽ വെച്ചോ പാവലിന്നു നീർ പകരും തൊടിയിൽ വെച്ചോ ആദ്യം അന്നാദ്യം ഞാൻ കണ്ടു നിന്നെ പാട്ടിൽ ഈ പാട്ടിൽ നിന്നോർമ്മകൾ മാത്രം (പോക്കുവെയിൽ) അഞ്ജനശ്രീ തിലകം നിൻ നെറ്റിയിൽ കണ്ടു അഞ്ചിത താരകൾ നിൻ മിഴിയിൽ കണ്ടു രാത്രി ഈ രാത്രി എന്നൊമലെപ്പോലെ പാട്ടിൽ ഈ പാട്ടിൽ നിന്നോർമ്മകൾ മാത്രം (പോക്കുവെയിൽ) Added by Vijayakrishnan VS on June 29, 2010 Pokkuveyil ponnuruki puzhayil veenu Pookkalayi alakalil ozhuki poke Kan niraye athu kandu ninnu poyi nee..Ninte mankudam puzhayiloodozhuki poyi (pokkuveyil) pravinakal kurukunna kovilil vecho pavalinu neer pakarum thodiyil vecho adyam annadyam njan kandu ninne paattil ee paattil nin ormmakal mathram (pokkuveyil) anjana sree thilakum nin nettiyil kandu anchitha tharakal nin mizhiyil kandu rathri ee rathri ennomale pole paattil ee paattil nin ormakal mathram (pokkuveyil) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരുവട്ടം കൂടിയെൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- ഒരുവട്ടം കൂടിയെൻ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- ചൈത്രം ചായം ചാലിച്ചു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- പൂതപ്പാട്ട്
- ആലാപനം : ബാലചന്ദ്രൻ ചുള്ളിക്കാട് | രചന : ഇടശ്ശേരി | സംഗീതം : എം ബി ശ്രീനിവാസന്‍
- തകു തിത്തിന്നം തെയ്യന്നം
- ആലാപനം : വേണു നാഗവള്ളി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍