View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മേ മഹാമായേ ...

ചിത്രംജംബുലിംഗം (1982)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംജെ എം രാജു

വരികള്‍

Added by devi pillai on December 20, 2010

അമ്മേ മഹാമായേ ഞങ്ങടെ കണ്ണീര്‍ കണ്ടില്ലേ?
എന്നും കോരന്‍ കൈകളിലേന്തും കുമ്പിളു കണ്ടില്ലേ?
അമ്മേ മഹാമായേ തൃക്കണ്ണൊന്നു തുറക്കില്ലേ?
സ്വപ്നങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ഉത്തരംനീയല്ലേ?

തെറ്റിമൂട്ടില്‍ കുടികൊള്ളും കാളീ
തെക്കും കാവിലെ ശ്രീഭദ്രകാളീ
താളപ്പൂക്കള്‍ മേളപ്പൂക്കള്‍ താലപ്പൊലികളും
ഉണരുണരൂ ഉണരുണരുണരൂ ഉടയവളെ നീ

മുടിത്തോറ്റമാടി വരെയാടീയഭിഷേക തീര്‍ഥം
അതിലലിയും കുങ്കുമ മലരടിയന്റെ രക്തം
പനിനീരുമാടി പട്ടാട ചുറ്റി
പലപൂക്കള്‍ ചേരുന്നൊരു നിറമാല ചാര്‍ത്തീ
വിളങ്ങുന്ന രൂപമടിയങ്ങള്‍ക്കഭയം

ഗതികെട്ടലയുന്നവരില്‍ കനിയുന്നതെന്നോ
അടിയങ്ങള്‍ നിന്‍ പൊന്നൊളി കാണുന്നതെന്നോ
സത്യം നീയല്ലേ ധര്‍മ്മം നീയല്ലേ
ഇരുകണ്ണും പൂട്ടിക്കൊണ്ടുറങ്ങുന്നുവോ നീ
ഉണരാതെയുണരാതെയുറങ്ങുന്നുവോ നീ?

ദേവിക്കു കര്‍പ്പൂര നീരാജനം
ദേവിക്കു ചാര്‍ത്തുവാന്‍ ഗോമേദകം
നിത്യേ നിരാമയേ നീയേ തുണ
നിര്‍മ്മലേ നിസ്തുലേ നീയേ തുണ


Added by devi pillai on December 20, 2010

Amme mahaamaaye njangade kanneer kandille
Ennum Koran kaikalinenthum kumbilu kandille
Amme mahamaaye thrikkannonnu thurakkille
Swapnangalkkum dhukhangalkkum utharam neeyalle

Thetimuttil kudikollum kaalee
Thekkum kaavile sree bhadra kaalee
Thaala pookkal mela pookkal thaalapolikalum
Unarunaru unarunaru udayavale nee

Mudithottamaadi vareyaadeeyabhisheka theertham
Athilaliyum kumkuma malaradiyante raktham
Panineerumaadi pattaada chutti
Pala pookkal cherunnoru niramaala chaarthee
Vilangunna roopamadiyangalkkabhayam

Gathi kettalayunnavaril kaniyunnathenno
Adiyanganal nin ponnoli kaanunnathenno
Sathyam neeyalle dharma neeyalle
Iru kannum pootti kondurangunnuvo nee
Unaraatheyunaraatheyurangunnuvo nee

Devikku karppora neeraajanam
Devikku chaarthuvaan gomedakam
Nithye niraamaye neeye thuna
Nirmmale nisthule neeye thuna


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുല്ലപ്പൂ കൊണ്ടു വായോ
ആലാപനം : കോറസ്‌, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഒന്നു വിളിച്ചാൽ ഒരു പറ്റം
ആലാപനം : കോറസ്‌, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മണിക്കുട്ടാ [തമ്പ്രാക്കൾ]
ആലാപനം : കോറസ്‌, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പുന്നാരപ്പെണ്ണിന്റെ
ആലാപനം : കോറസ്‌, ലത രാജു   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍