View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജലദേവതേ ഉണരാന്‍ നേരമായ് ...

ചിത്രംപൊന്മുടി (1982)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനബാലു കിരിയത്ത്
സംഗീതംജിതിന്‍ ശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on January 16, 2010
ജലദേവതേ.....ഉണരാന്‍...നേരമായ്....
ഒഴുകൂ.....പ്രഭാതമായ്

അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്...
അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്...
കരളിന്റെ കൂട്ടിലെ കിളിയായ് നീ പറന്നു വാ...
അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്...

രുരുരുരുരു....രുരുരുരുരുരു.....

ആദ്യസമാഗമ മോഹവുമായി
ഒഴുകിവരുന്നൊരു സൗരഭമായ് ഞാന്‍
(ആദ്യസമാഗമ.....)
നിന്നെയുണര്‍ത്താന്‍ നിന്നിലലിയാന്‍
നിന്നെയുണര്‍ത്താന്‍ നിന്നിലലിയാന്‍
എന്റെ നാണം പുല്‍കിയുറങ്ങാന്‍
സ്വരരാഗസരസ്സിലെ മലരായ്
നീ വിടര്‍ന്നു വാ...

അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്...

അസുലഭയൗവ്വന ദാഹവുമായി
തേടിവരുന്നൊരു മന്മഥനായ് ഞാന്‍
(അസുലഭയൌവ്വന....)
എന്നെ തഴുകാന്‍ എന്നെ ഉറക്കാന്‍
എന്നെ തഴുകാന്‍ എന്നെ ഉറക്കാന്‍
എന്റെ ചിറകിന്‍ ചൂടില്‍ മയങ്ങാന്‍
ചേതോഹരാംഗിയായ് രതിയായ്
നീയൊരുങ്ങി വാ

അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്...
അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്...
രുരുരുരുരു....രുരുരുരുരുരു..... 

----------------------------------

Added by jayalakshmi.ravi@gmail.com on January 16, 2010
Jaladevathe..... unaraan.... neramaay....
ozhukoo.... prabhaathamaay.....

Anuraagalolayaay nee vaa thaliritta mohamaay...
anuraagalolayaay nee vaa thaliritta mohamaay....
karalinte koottile kiliyaay nee parannu vaa...
anuraagalolayaay nee vaa thaliritta mohamaay....

rururururu...rurururu....rurururu...

aadhyasamaagama mohavumaayi
ozhuki varunnoru sourabhamaay njaan
(aadhyasamaagama......)
ninneyunarthaan ninnilaliyaan
ninneyunarthaan ninnilaliyaan
ente naanam pulkiyurangaan
swararaagasarassile malaraay
nee vitarnnu vaa.....

anuraagalolayaay nee vaa.... thaliritta mohamaay....

asulabhayouvvana daahavumaayi
thetivarunnoru manmadhanaay njaan
(asulabhayouvvana.......)
enne thazhukaan enne urakkaan
enne thazhukaan enne urakkaan
ente chirakin chootil mayangaan
chethoharaangiyaay rathiyaay
neeyorungi vaa...

anuraagalolayaay nee vaa..... thaliritta mohamaay....
anuraagalolayaay nee vaa..... thaliritta mohamaay....
rururu rururu rururu rurururu....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ നീറുന്ന
ആലാപനം : എസ് ജാനകി   |   രചന : ബാലു കിരിയത്ത്   |   സംഗീതം : ജിതിന്‍ ശ്യാം
വിടരുവാൻ വിതുമ്പുമീ
ആലാപനം : വാണി ജയറാം   |   രചന : ബാലു കിരിയത്ത്   |   സംഗീതം : ജിതിന്‍ ശ്യാം
കിലുകിലുക്കം കാട്ടിൽ
ആലാപനം : എസ് ജാനകി, സീറോ ബാബു   |   രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജിതിന്‍ ശ്യാം