View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഷ്യരാഗത്തേരില്‍ ...

ചിത്രംകാളിയ മര്‍ദ്ദനം (1982)
ചലച്ചിത്ര സംവിധാനംജെ വില്യംസ്
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംപി സുശീല

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010

പുഷ്യരാഗത്തേരിൽ വരും ദേവത ഞാൻ
പത്മശരം തൊടുക്കുന്ന കാമിനി ഞാൻ
ശിലഗോപുരങ്ങളിലെ സ്വപ്നമലർശയ്യകളിൽ
പുഷ്പഗന്ധിയായ് തുടിക്കും രാഗിണി ഞാൻ
(പുഷ്യരാഗത്തേരിൽ വരും...)

ശരത്ക്കാല സന്ധ്യയെൻ കവിളിൽ മുകിൽ പൂവിൻ ഇതൾ ചൂടും
അധരങ്ങൾ തേൻ മൊഴിയലയിൽ അനുരാഗ കഥ പാടും
മദനന്റെ മായാസരസ്സിൽ മണിവർണ്ണ ഹംസം ഞാൻ
ഏതലയിൽ നീന്തി വരും തേൻ മൊഴികൾ പാടി വരും
നീ പകരും രാഗരസം ആത്മാവിൽ കുളിരണിയും
(പുഷ്യരാഗത്തേരിൽ വരും...)


ഋതുശോഭ കണി കണ്ടുണരും ഹൃദയത്തിൻ പൂവനിയിൽ
രതിഭാവവല്ലരിയായ് ഞാൻ വിധി മാറിൽ കുളിരേകും
പ്രണയത്തിൻ പൊൻ മണിയറയിൽ ഇണയായ് കൂടെ വരും
ഏതലയിൽ നീന്തി വരും തേൻ മൊഴികൾ പാടി വരും
നീ പകരും രാഗരസം ആത്മാവിൽ കുളിരണിയും
(പുഷ്യരാഗത്തേരിൽ വരും...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 4, 2010
 


Pushyaraagatheril varum devatha njan
pathmasharam thodukkunna kaamini njan
shilagopurangalile swapnamalarsayyakalil
pushpagandhiyaay thudikkum raagini njan
(Pushyaraagatheril ..)

sarathkaala sandhyayen kavilil mukil poovin ithal choodum
adharangal thenmozhiyalayil anuraaga kadha paadum
madanante maayaasarassil manivarnna hamsam njan
ethalayil neenthi varum thenmozhikal paadi varum
nee pakarum raagarasam aathmaavil kuliraniyum
(Pushyaraagatheril ..)


Rithushobha kani kandunarum hrudayathin poovaniyil
rathibhaavavallariyaay njaan vidhi maaril kulirekum
pranayathin pon maniyarayil inayaay koode varum
ethalayil neenthi varum thenmozhikal paadi varum
nee pakarum raagarasam aathmaavil kuliraniyum
(Pushyaraagatheril ..)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രേമവതി നിൻ വഴിയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ ജെ ജോയ്‌
മദം കൊള്ളും
ആലാപനം : വാണി ജയറാം   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കെ ജെ ജോയ്‌
ഞാനൊരു തപസ്വിനി
ആലാപനം : കോറസ്‌, എസ്‌ പി ഷൈലജ   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കെ ജെ ജോയ്‌