Vilichal kelkkaathe ...
Movie | Priyasakhi Raadha (1982) |
Movie Director | KP Pillai |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on January 5, 2010 വിളിച്ചാല്‍ കേള്‍ക്കാതെ വിരഹത്തില്‍ തളരാതെ കുതിയ്ക്കുന്നു പിന്നെയും കാലം.... കുതിയ്ക്കുന്നു പിന്നെയും കാലം (വിളിച്ചാല്‍....) കൊഴിഞ്ഞ കാല്‍പ്പാടുകള്‍ വിസ്മൃതിതന്‍ മണ്ണില്‍ അലിയുന്നു... തെന്നലിന്‍ ശ്രുതി മാറുന്നു.... (കൊഴിഞ്ഞ.......) ഇന്നലെ തന്മുഖം കാണുവാനാശിച്ചാല്‍ ഇന്നിനു പോകുവാനാമോ പുനര്‍ജന്മം നല്‍കിയൊരുറവിടങ്ങള്‍ തേടി തിരിച്ചൊഴുകീടുവാനാമോ പുഴകള്‍ക്കു തിരിച്ചൊഴുകീടുവാനാമോ വിളിച്ചാല്‍ കേള്‍ക്കാതെ വിരഹത്തില്‍ തളരാതെ കുതിയ്ക്കുന്നു പിന്നെയും കാലം.... കുതിയ്ക്കുന്നു പിന്നെയും കാലം... ഇഴയറ്റ വീണയും പുതുതന്ത്രി ചാര്‍ത്തുന്നു ഈണങ്ങള്‍ ഇതളിട്ടിടുന്നു... (ഇഴയറ്റ.....) മലര്‍വനം നനച്ചവന്‍ മറവിയില്‍ മായും മലര്‍ പുതുമാറോടു ചേരും വിധിയുടെ തിരുത്തലും കുറിക്കലും തുടരും... വിളിച്ചാല്‍ കേള്‍ക്കാതെ വിരഹത്തില്‍ തളരാതെ കുതിയ്ക്കുന്നു പിന്നെയും കാലം.... കുതിയ്ക്കുന്നു പിന്നെയും കാലം... ---------------------------------- Added by jayalakshmi.ravi@gmail.com on January 5, 2010 Vilichaal kelkkaathe virahathil thalaraathe kuthiykkunnu pinneyum kaalam kuthiykkunnu pinneyum kaalam (vilichaal....) kozhinja kaalppaatukal vismruthithan mannil aliyunnu ...thennalin sruthi maarunnu (kozhinja.....) innale thanmukham kaanuvaanaashichaal inninu pokuvaanaamo punarjanmam nalkiyoruravitangal theti thirichozhukeetuvaanaamo puzhakalkku thirichozhukeetuvaanaamo vilichaal kelkkaathe virahathil thalaraathe kuthiykkunnu pinneyum kaalam kuthiykkunnu pinneyum kaalam izhayatta veenayum puthuthanthri chaarthunnu eenanagal ithalittitunnoo (izhayatta.........) malarvanam nanachavan maraviyil maayum malar puthumaarodu cherum vidhiyute thiruthalum kurikkalum thutarum vilichaal kelkkaathe virahathil thalaraathe kuthiykkunnu pinneyum kaalam kuthiykkunnu pinneyum kaalam... |
Other Songs in this movie
- Sindooram Pooshi
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Akale ninnu njan
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Chiriyude kavitha
- Singer : P Susheela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy