View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശരണം വിളിയുടെ ...

ചിത്രംശ്രീ അയ്യപ്പനും വാവരും (1982)
ചലച്ചിത്ര സംവിധാനംഎന്‍ പി സുരേഷ്‌
ഗാനരചനകൂര്‍ക്കഞ്ചേരി സുഗതന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 17, 2010
സ്വാമിയേയ് ശരണമയ്യപ്പാ
അയ്യപ്പസ്വാമിയേയ് ശരണമയ്യപ്പാ

ശരണം‌വിളിയുടെ ശംഖൊലി കേട്ടുണരൂ
ഷഡാക്ഷരമന്ത്രപ്പൊരുളേ
ബ്രഹ്മതേജസ്സു വിടരും താവക-
സന്നിധാനം ശരണം...
നിന്‍ ദര്‍ശനഭാഗ്യം തരണം...

(ശരണം‌വിളിയുടെ)

സംസാരദുഃഖവും മുജ്ജന്മപാപവും
ഇരുമുടിക്കെട്ടായ് ശിരസ്സിലേറ്റി
ആയിരം വര്‍ണ്ണങ്ങള്‍ ഒരുമിച്ചു ചേരുന്നു
എരുമേലിവാവരുടെ തിരുനടയില്‍
മനം പേട്ടതുള്ളുന്നു തവനടയില്‍
മനം പേട്ടതുള്ളുന്നു തിരുനടയില്‍

(ശരണം‌വിളിയുടെ)

അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

അഴുതയില്‍ കുളിച്ചു കരിമലകയറുന്നു
കലിയുഗദുഃഖങ്ങള്‍ ശരണമയ്യപ്പാ
പമ്പയില്‍ മുങ്ങുന്ന മനസ്സില്‍ വിരിയുന്നു
പരം‌പൊരുളേ നിന്‍ മന്ദസ്മിതം
പമ്പാവാസന്റെ മന്ദസ്മിതം
ശബരിഗിരീശന്റെ മന്ത്രാക്ഷരം

(ശരണം‌വിളിയുടെ)

അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

കര്‍പ്പൂരദീപങ്ങള്‍ തൊഴുതുനില്‍ക്കും നിന്‍
തത്ത്വസോപാനങ്ങള്‍ കയറി
നിന്‍ തിരുനടയില്‍ തൊഴുതുണരുമ്പോള്‍
തിരുവാഭരണം ചാര്‍ത്തിയ രൂപം
കണ്മുന്നില്‍ തെളിയണം ദേവദേവാ
കര്‍പ്പൂരപ്രിയനേ മണികണ്ഠാ

(ശരണം‌വിളിയുടെ)

അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

----------------------------------

Added by Susie on May 31, 2010
swaamiyey sharanamayyappaa
ayyappa swaamiyeey sharanamayyappaa

sharanam viliyude shankholi kettunaroo
shadaakshara manthrapporule
brahmathejassu vidarum thaavaka
sannidhaanam sharanam
nin darshana bhaagyam tharanam
(sharanamviliyude)

samsaaradukhavum mujjanmapaapavum
irumudikkettaay shirassiletti
aayiram varnnangal orumichu cherunnu
erumeli vaavarude thirunadayil
manam petta thullunnu thavanadayil
manam petta thullunnu thiru nadayil
(sharanamviliyude)

ayyappaa swaami ayyappaa
ayyappaa sharanam ayyappaa

azhuthayil kulichu karimala kayarunnu
kaliyugadukhangal sharanamayyappaa
pambayil mungunna manassil viriyunnu
paramporule ninte mandasmitham
pambaavaasante mandasmitham
shabarigireeshante manthraaksharam
(sharanamviliyude)

ayyappaa swaami ayyappaa
ayyappaa sharanam ayyappaa

karppoora deepangal thozhuthu nilkkum nin
thathwasopaanangal kayari
nin thirunadayil thozhuthunarumbol
thiruvaabharanam chaarthiya roopam
kanmunnil theliyenam devadevaa
karppoorappriyane manikantaa
(sharanamviliyude)

ayyappaa swaami ayyappaa
ayyappaa sharanam ayyappaa

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധർമ്മ ശാസ്താവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ശബരി ഗിരീശ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ഈശ്വര ജഗദീശ്വര
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
എഴഴകേ നൂറഴകേ
ആലാപനം : അമ്പിളി, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
നിലാവെന്ന പോലെ
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ഓം ഭൂതനാഥ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : എ ടി ഉമ്മര്‍
നാഗേന്ദ്ര ഹാരായ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : എ ടി ഉമ്മര്‍
അമ്മേ നാരായണാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ധ്യായേ ചാരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ഓം നമസ്തേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
നാഗേന്ദ്രഹാരായ ത്രിലോചനായ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : എ ടി ഉമ്മര്‍
ധ്യായേ കോടി
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : എ ടി ഉമ്മര്‍
ധ്യായേദാനന്ദ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
തത്രാഗതാശ്വ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : എ ടി ഉമ്മര്‍