View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണല്ലാത്തതെല്ലാം ...

ചിത്രംസൂര്യന്‍ (1982)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംജോണ്‍സണ്‍
ആലാപനംഉണ്ണി മേനോന്‍, സി ഒ ആന്റോ, പി പദ്മ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kannallaathathellaam ponnaakkaam
chuvarukalellaam varayum kuriyum
padavum kondu niraykkaam - angane
kannallaathathellaam ponnaakkaam
(kannallaatha)

sooryachinnam zindaabad
inquilaab zindaabaad

paalum thenum ozhukkaam naadaake
chuvarilezhuthinu mukalil pinnem
chuvarilazhuthukalezhuthaam - angane
paalum thenum ozhukkaam naadaake
(paalum)

kudayadayaalam zindaabaad
inquilaab zindaabaad

ee naadinaake choodu kodukkaan
vettam nalkaan jeevan pakaraan
sooryanalle pattoo - njangade
sooryanalle pattoo
sooryanenna nerippodinte
choodinethire thanalu pidikkaan
kudayalle pattoo - njangade
kudayalle pattoo

njangalanekam partykal
onnikkumennu vaakku tharaam
naadin nanmaykkuvendi pinnem
bhinnikkumennum vaakku tharaam
kaalurappichaalum naadinuvendi
kaalu maaraamennum vaakku tharaam
kaalinu manthu pidichavarkkalle
kaalumaattathil prayaasamullu
(kannallaatha)

uchabhaashinippaattukalennum
uchathil veykkaam
koolikkedutha padayude paattukal
kooviyothukkaam vaakku tharaam
koolippada ningalalle
ninneppinne kandolaam
ninne njangaledutholaam
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

കണ്ണല്ലാത്തതെല്ലാം പൊന്നാക്കാം
ചുവരുകളെല്ലാം വരയും കുറിയും
പടവും കൊണ്ടു നിറയ്‌ക്കാം - അങ്ങനെ
കണ്ണല്ലാത്തതെല്ലാം പൊന്നാക്കാം...
(കണ്ണ്...)

സൂര്യചിഹ്‌നം സിന്ദാബാദ്
ഈങ്ക്വിലാബ് സിന്ദാബാദ്

പാലും തേനുമൊഴുക്കാം നാടാകെ
ചുവരിലെഴുത്തിനു‍ മുകളില്‍ പിന്നേം
ചുവരിലെഴുത്തുകളെഴുതാം - അങ്ങനെ
പാലും തേനുമൊഴുക്കാം നാടാകെ
(പാലും...)

കുടയടയാളം സിന്ദാബാദ്
ഈങ്ക്വിലാബ് സിന്ദാബാദ്

ഈ നാടിനാകെ ചൂടുകൊടുക്കാന്‍
വെട്ടം നല്‍കാന്‍ ജീവന്‍ പകരാന്‍
സൂര്യനല്ലേ പറ്റൂ - ഞങ്ങടെ സൂര്യനല്ലേ പറ്റൂ
സൂര്യനെന്ന നെരിപ്പോടിന്റെ
ചൂടിനെതിരെ തണലു പിടിക്കാന്‍
കുടയല്ലേ പറ്റൂ - ഞങ്ങടെ കുടയല്ലേ പറ്റൂ

ഞങ്ങളനേകം പാര്‍ട്ടികള്‍
ഒന്നിക്കുമെന്ന് വാക്കുതരാം
നാടിന്‍ നന്മയ്‌‌ക്കു വേണ്ടി പിന്നേം
ഭിന്നിക്കുമെന്നും വാക്കു തരാം
കാലുറപ്പിച്ചാലും നാടിനു വേണ്ടി
കാലുമാറാമെന്നും വാക്കു തരാം
കാലിനു‍ മന്തു പിടിച്ചവര്‍ക്കല്ലേ
കാലു മാറ്റത്തില്‍ പ്രയാസമുള്ളു

(കണ്ണല്ലാത്തതെല്ലാം...)

ഉച്ചഭാഷിണിപ്പാട്ടുകളെന്നും
ഉച്ചത്തില്‍ വയ്‌ക്കാം
കൂലിക്കെടുത്ത പടയുടെ പാട്ടുകള്‍
കൂവിയൊതുക്കാം വാക്കു തരാം
കൂലിപ്പട നിങ്ങളല്ലേ...
നിന്നെ പിന്നെ കണ്ടോളാം...
നിന്നെ ഞങ്ങളെടുത്തോളാം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇത്തിരിത്തിരി തിരയിളകുന്നു
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജോണ്‍സണ്‍
ഉള്ളിൽ പൂക്കും പൂഞ്ചോല
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജോണ്‍സണ്‍
പൂന്തേൻ കുളിരുറവയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജോണ്‍സണ്‍