View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ നീലയാമിനി ...

ചിത്രംഞാൻ ഒന്നു പറയട്ടെ (1982)
ചലച്ചിത്ര സംവിധാനംകെ എ വേണുഗോപാല്‍
ഗാനരചനമുല്ലനേഴി
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ee neela yaaminee theerathurangaatha
raappaadi rathigeetham moolumbol (ee neela)
ithuvare... viriyaatha...
ithuvare viriyaatha moha pushpathinte
ithalukal eeranaakunnu
manasse...unaroo...unaroo...unaroo...
ee neela yaaminee.......

aakaashagangayil mazhamukil therottam
thaazheyo daahaneer kothikkunnu (aakaasha)
alakadal hridayathil unarum vikaarangal
aayiram thirakalaay uyarunnu
manasse...thirayoo...thirayoo...thirayoo
ee neela yaaminee....

choodaatha poovinte manassinnu kaathorthu
paadumee mounamaam raagangal (choodaatha)
madabhara nimishathil punarum paraagangal
aayiram thaaramaay uyarunnu
manasse...unaroo...unaroo...unaroo...
(ee neela yaminee)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഈ നീലയാമിനീ തീരത്തുറങ്ങാത്ത
രാപ്പാടി രതിഗീതം മൂളുമ്പോള്‍ (ഈ നീല)
ഇതുവരെ...വിരിയാത്ത...
ഇതുവരെ വിരിയാത്ത മോഹപുഷ്പത്തിന്റെ
ഇതളുകള്‍ ഈറനാകുന്നു
മനസ്സേ...ഉണരൂ...ഉണരൂ...ഉണരൂ...
ഈ നീലയാമിനീ .......

ആകാശഗംഗയില്‍ മഴമുകില്‍ തേരോട്ടം
താഴെയോ ദാഹനീര്‍ കൊതിക്കുന്നു (ആകാശ)
അലകടല്‍ ഹൃദയത്തില്‍ ഉണരും വികാരങ്ങള്‍
ആയിരം തിരകളായ് ഉയരുന്നു
മനസ്സേ...തിരയൂ...തിരയൂ...തിരയൂ
ഈ നീലയാമിനീ....

ചൂടാത്ത പൂവിന്റെ മനസ്സിന്നു കാതോര്‍ത്തു
പാടുമീ മൌനമാം രാഗങ്ങള്‍ (ചൂടാത്ത)
മദഭര നിമിഷത്തില്‍ പുണരും പരാഗങ്ങള്‍
ആയിരം താരമായ് ഉയരുന്നു
മനസ്സേ...ഉണരൂ...ഉണരൂ...ഉണരൂ...
(ഈ നീലയാമിനീ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാന്തളി മുറ്റം
ആലാപനം : വാണി ജയറാം   |   രചന : മുല്ലനേഴി   |   സംഗീതം : കെ രാഘവന്‍
ചിങ്ങത്തിരുവോണത്തിനു
ആലാപനം : വാണി ജയറാം   |   രചന : മുല്ലനേഴി   |   സംഗീതം : കെ രാഘവന്‍
മകരത്തിനു മഞ്ഞുപുതപ്പ്‌
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : കെ രാഘവന്‍