

Myaavu Myaavu Kurinjippoocha ...
Movie | Veedu (1982) |
Movie Director | Rasheed Karapuzha |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Jayachandran |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jayalakshmi Ravindranath myavu myavu kurinjippoochakkorappam kitti pand orappam kitti pandu avalude pirake kadan poochayum avakasham paranjetti maav maav murumuru muruthu kadipidiyayi muruki thangalil yudham samaram samarasamakkan kattile kuranjan thakkathinethi pappathiyappam pakuthu tharamennu viruthan vanarenettu kuranjaneyappam elpichu poochakal neethikkayi kaathu randayappam pakuthu kuranjan kaikal randilum vachu oru panku valuthu aru panku cheruthu poochakalantham vittu ullil chiriyumotukkitangane kallakuranjan ninnu vanaranodavar theerthu paranju nerpathiyakkanamappam soothrakkaran markadanappol puthiyorupayameduthu cheriyathu kadichu valippam kurachu cheriyathappol valuthayi thirichum marichum kadikal thudarnu appam appadi poojyam kuranjukuranjittambiliappam karuthavavay theernu valum thalayum thaythikonde paavam poochakal poyi pallayum veerpichu kallakuranjan thulli thulli chadi | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് മ്യാവു മ്യാവു കുറിഞ്ഞിപ്പൂച്ചക്കൊരപ്പം കിട്ടി പണ്ട് ഒരപ്പം കിട്ടി പണ്ടൂ അവളുടെ പിറകെ കാടൻ പൂച്ചയും അവകാശം പറഞ്ഞെത്തി മ്യാവ് മ്യാവ് (മ്യാവു മ്യാവു....) മുറുമുറു മുറുത്തു കടിപിടിയായി മുറുകി തങ്ങളിൽ യുദ്ധം സമരം സമരസമാക്കാൻ കാട്ടിലെ കുരങ്ങൻ തക്കത്തിനെത്തി പപ്പാതിയപ്പം പകുത്ത് തരാമെന്നു വിരുതൻ വാനരനേറ്റു കുരങ്ങനെയപ്പം ഏൽപിച്ചു പൂച്ചകൾ നീതിക്കായി കാത്തു രണ്ടായപ്പം മുറിച്ചു കുരങ്ങൻ കൈകൾ രണ്ടിലും വെച്ചു ഒരു പങ്കു വലുത് മറുപങ്കു ചെറുത് പൂച്ചകളന്തം വിട്ടു ഉള്ളിൽ ചിരിയുമൊതുക്കീട്ടങ്ങനെ കള്ളകുരങ്ങൻ നിന്നു വാനരനോടവർ തീർത്തു പറഞ്ഞു നേർപ്പാതിയാക്കണമപ്പം സൂത്രക്കാരൻ മർക്കടനപ്പോൾ പുതിയൊരുപായമെടുത്തു വലിയതു കടിച്ചു വലിപ്പം കുറച്ചു ചെറിയതപ്പോൾ വലുതായി തിരിച്ചും മറിച്ചും കടികൾ തുടർന്നു അപ്പം അപ്പടി പൂജ്യം കുറഞ്ഞു കുറഞ്ഞിട്ടമ്പിളിയപ്പം കറുത്തവാവായ് തീർന്നു വാലും തലയും താഴ്ത്തികൊണ്ടേ പാവം പൂച്ചകൾ പോയി പള്ളയും വീർപ്പിച്ചു കള്ളകുരങ്ങൻ തുള്ളി തുള്ളിച്ചാടി |
Other Songs in this movie
- Choodulla Kulirinu
- Singer : KJ Yesudas, P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Poornendu deepam
- Singer : P Susheela | Lyrics : Yusufali Kecheri | Music : G Devarajan
- Veedu Veedu Chumarukal Naalathinu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan