View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണവാളന്‍ പാറ ...

ചിത്രംകക്ക (1982)
ചലച്ചിത്ര സംവിധാനംപി എന്‍ സുന്ദരം
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ വി മഹാദേവന്‍
ആലാപനംഎസ് ജാനകി

വരികള്‍


Added by devi pillai on May 24, 2009
മണവാളന്‍ പാറ ഇതു മണവാട്ടിപ്പാറ
തമ്മില്‍ പുണരാന്‍ പണ്ടുമുതല്‍ക്കേ
തപസ്സുചെയ്യുന്നൂ ഇവര്‍ തപസ്സുചെയ്യുന്നൂ

അമ്പലപ്പുഴരാജാവിന്റെ അരുമക്കിടാത്തി
പൊന്‍ ചെമ്പകത്തിന്‍ നിറമുള്ള കൊച്ചുതമ്പുരാട്ടി
പണ്ടൊരിക്കല്‍ പമ്പയാറ്റിന്‍ കുളിക്കടവില്‍ വെച്ചു
കണ്ടുമുട്ടി കണ്ടാല്‍നല്ലൊരു കാലിച്ചെറുക്കനെ
മണവാളന്‍ പാറ.....

കണ്ണനെപ്പോല്‍ സുന്ദരന്‍ കണ്ടാല്‍ കറുമ്പന്‍
അവര്‍ രണ്ടുപേരും പരസ്പരം ഹൃദയം കൈമാറി
തമ്പുരാനറിഞ്ഞനേരം കണ്ണില്‍ തീകത്തി
അവനെ കൊണ്ടുവന്നു കൈകാല്‍ കെട്ടി കായലില്‍ താഴ്ത്തി
കായലില്‍ താഴ്ത്തി....
ആ.....ആ......
എട്ടുദിക്കും പൊട്ടുമാറലറിക്കൊണ്ടേ
ആ കൊച്ചുതമ്പുരാട്ടി വന്ന ചുഴിയില്‍ ചാടീ
ചുഴിയില്‍ ചാടീ‍....
അന്നുരാവില്‍ പൂനിലാവില്‍ കായല്‍പ്പരപ്പില്‍
പൊന്തിവന്നൂ രണ്ടുപേരും കരിങ്കല്ലായി
മണവാളന്‍ പാറ.......

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011

Manavaalan paara ithu manavaatti paara
Manavaalan paara ithu manavaatti paara
Thammil punaraan pandu muthalkke
Thapassu cheyyunnu ivar thapassu cheyyunnu (2)
(Manavaalan...)

Ambala puzha rajaavinte aruma kidaathi
Pon chembakathin niramulla kochu thamburaatti (2)
Pandorikkal pambayaatin kuli kadavil(2)
Vachu kandu mutti kandaal nalloru kaali cherukkane
kandu mutti kandaal nalloru kaali cherukkane
(Manavaalan...)

Kannane pole sundaran kandaal karumban
Avar randu perum parasparam hrudhayam kai maari (2)
Thamburaanarinja neram kannil thee kathi
Avane kondu vannu kai kaal ketti kaayalil thaazthi
Kaayalil thaazhthi
aa..aa...aa...
Ettu dikkum muzhangumaaralari konde
Aa kochu thamburaati vannaa chuzhiyil chaadee
Chuzhiyil chaadee
Annu raavil poonilaavin kaayal parappil
Ponthi vannu randu perum karinkallaayi (2)
(Manavaalan...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കായലൊന്നു ചിരിച്ചാൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ വി മഹാദേവന്‍
ഏലലമാലി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ വി മഹാദേവന്‍
പാദസരങ്ങൾക്കു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ വി മഹാദേവന്‍
ചെല്ലപ്പൻ ചേട്ടാ
ആലാപനം : സുജാത മോഹന്‍, കെ പി ബ്രഹ്മാനന്ദൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ വി മഹാദേവന്‍