View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇത്തിരി നേരം ആഹാ [ജ്യോതി രത്നങ്ങൾ] ...

ചിത്രംഇത്തിരി നേരം ഒത്തിരി കാര്യം (1982)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനമധു ആലപ്പുഴ
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌, ലതിക

വരികള്‍

Added by vikasvenattu@gmail.com on January 18, 2010


ഇത്തിരി നേരം ഇത്തിരി നേരം ഇത്തിരി നേരം
ഒത്തിരി കാര്യം ഒത്തിരി കാര്യം ഒത്തിരി കാര്യം
ഇത്തിരി നേരം.... ഒത്തിരി കാര്യം.....
ഇത്തിരി നേരം.... ഒത്തിരി കാര്യം.....

ജ്യോതിരത്നങ്ങള്‍ പ്രഭ ചൊരിഞ്ഞീടും
ചേതോഹരമാം വിശാലതയില്‍
രാശിചക്രം തെളിയുന്നു - ഓരോ
ദോഷഗ്രഹങ്ങളണയുന്നു...
ഇതുതന്നെ ചൂതുപടം...
ഇവിടിന്നും റാണിമാര്‍ വാഴുന്നു
പൊരുതി മരിക്കുന്നു നമ്മള്‍ - വെറുതെ
പൊരുതി ചോരയൊഴുക്കുന്നു....

(ഇത്തിരി...)

യന്ത്രങ്ങളാല്‍ വിശ്വമണ്ഡലമടക്കാന്‍
തന്ത്രങ്ങളൊരുക്കിയ മനുഷ്യന്‍...
സ്വന്തം മനസ്സിന്റെ സിദ്ധികള്‍ മുഴുവന്‍
യന്ത്രങ്ങള്‍ക്കായ് മുടിച്ചുവല്ലോ, പര-
തന്ത്രത്തിലകപ്പെട്ടു വലഞ്ഞുവല്ലോ

(ഇത്തിരി...)

ഇതളിടും പൂക്കളും പ്രണയകാവ്യങ്ങളും
മൃദുല മോഹനസ്വപ്‌നങ്ങളും...
തഴുകുന്ന താരുണ്യമനസ്സുകള്‍ക്കറിയുമോ
അഴലിന്‍ തരിശുനിലങ്ങള്‍....

(ഇത്തിരി...)


----------------------------------

Added by Susie on May 31, 2010
ithiri neram ithiri neram ithiri neram
othiri kaaryam othiri kaaryam othiri kaaryam
ithiri neram othiri kaaryam
ithiri neram othiri kaaryam

jyothiratnangal prabha chorinjeedum
chethoharamaam vishaalathayil
raashichakram theliyunnu - or
doshagrihangalanayunnu
ithu thanne choothu padam
ividinnum raanimaar vaazhunnu
poruthi marikkunnu nammal - veruthe
poruthi chorayozhukkunnu
(ithiri)

yanthrangalaal vishwamandalamadakkaan
thanthrangalorukkiya manushyan
swantham manassinte siddhikal muzhuvan
yanthrangalkkaay mudichuvallo - para-
thanthrathilakappettu valanjuvallo
(ithiri)

ithalidum pookkalum pranayakaavyangalum
mridulamohana swapnangalum
thazhukunna thaarunya manassukalkkariyumo
azhalin tharisshu nilangal
(ithiri)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇതളഴിഞ്ഞു വസന്തം
ആലാപനം : കെ ജെ യേശുദാസ്, ഷൈലജ എം അശോക്   |   രചന : മധു ആലപ്പുഴ   |   സംഗീതം : ജോണ്‍സണ്‍
അക്കരെ ഇക്കരെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : മധു ആലപ്പുഴ   |   സംഗീതം : ജോണ്‍സണ്‍
വള കിലുങ്ങി കാല്‍ത്തള കിലുങ്ങി
ആലാപനം : എസ് ജാനകി   |   രചന : മധു ആലപ്പുഴ   |   സംഗീതം : ജോണ്‍സണ്‍