View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആഷാഢ മേഘങ്ങള്‍ ...

ചിത്രംഎന്റെ മോഹങ്ങള്‍ പൂവണിഞ്ഞു (1982)
ചലച്ചിത്ര സംവിധാനംഭദ്രൻ
ഗാനരചനപുതിയങ്കം മുരളി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍


Added by Susie on October 5, 2009
ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു
വിഷാദ ചന്ദ്രിക മങ്ങി പടർന്നു
വിരഹം വിരഹം രാവിനു വിരഹം
രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു (ആഷാഢ)

മോഹാശ്രുധാരയിൽ ഒഴുകി വരും
മേഘമേ ബാഷ്പ മേഘമേ
അകലെ എൻ പ്രിയനവൻ മിഴി നീരിൽ എഴുതിയ
വിരഹ സന്ദേശവുമായ്‌ നീ ഇതു വഴി വന്നു
വിരിയാൻ വിതുമ്പുമീ നീർമണിപ്പൂവിന്റെ
നിശ്വാസങ്ങൾ അറിയുന്നുവോ പ്രിയൻ അറിയുന്നുവോ
അറിയുന്നു ഞാൻ... അറിയുന്നു ഞാൻ...
വിരഹം വിരഹം രാവിനു വിരഹം
രാഗാർദ്രയാം കിളി തേങ്ങി തളർന്നു

മൂകമീ രാവിൻ മാറിൽ തളർന്നൊരു
വിഷാദ ബിന്ദു ഞാനടിയുമ്പോൾ
എന്റെ നിഷാദങ്ങൾ പൊഴിയുമ്പോൾ
അകലെയെൻ ഇണക്കിളി പാടുന്നുവോ
ഏതോ ഗദ്ഗദ ഗാനം
മധുമൊഴി അവളുടെ നീർമിഴിയിതളുകൾ
കവിയും കണ്ണീരിൽ ഉലയുന്നുവോ മനമഴിയുന്നുവോ
അഴിയുന്നൂ... മനം അഴിയുന്നൂ...

ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു
വിഷാദ ചന്ദ്രിക മങ്ങി പടർന്നു
വിരഹം വിരഹം രാവിനു വിരഹം
രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു
രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു
ഉം�ഉം�ഉം�
ഉം...ഉം...ഉം...


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011

Aashaada meghangal nizhalukalerinju
Vishada chandrika mangi padarnnuu
Viraham viraham raavinu viraham
Raagaadhranaam kili thengi thalarnnuu

Aashaada meghangal nizhalkukalerinju
Vishada chandrika mangi padarnnuu
Viraham viraham raavinu viraham
Raagaadhrayaam kili thengi thalarnnuu

Mohasrudhaarayil ozhuki varumm
meghame baashpa meghamee
Akale en priyanavan mizhineeril
Ezhuthiya viraha sandeshavumaayi
Nee ithu vazhi vannu
Pirayiaan vithumbumee neermani poovinte
Niswasangal ariyunnuvoo
priyan ariyunnuvoo
Ariyunnu njan ariyunnu njan
Viraham viraham raavinu viraham
Raagaardhrayaam kili thengi thalarnnu

Mookamee raavin maaril thalarnnoru
Vishadha bindu njan aniyumbol
Ente vishaadangl pozhiyumbol
Akale en inakkili paadunnuvo
Ethoo gadggada gaanam
Madhu mozhi avalude neermozhi ithalukal
Kaviyum kanneril ulayunnuvo
Manam azhiyunnuvooo
Azhiyunnu manam azhiyunnuu

Aashaada meghangal nizhalkukalerinju
Vishada chandrika mangi padarnnuu
Viraham viraham raavinu viraham
Raagaadrayaam kili thengi thalarnnuu
Raagaadranaam kili thengi thalarnnuu
um..um..um..um..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നനഞ്ഞ നേരിയ പട്ടുറുമ്മാൽ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തംബുരു താനെ ശ്രുതി മീട്ടി
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരോ പുലരിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ലവ്‌ ടു
ആലാപനം : വിക്രം, അനിത ചന്ദ്രശേഖര്‍   |   രചന : പുതിയങ്കം മുരളി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചക്കിനി രാജാ [Bit]
ആലാപനം : എസ് ജാനകി, എം ബാലമുരളികൃഷ്ണ   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇൻസ്ട്രമെന്റൽ [വയലിൻ]
ആലാപനം :   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രഘുവരാ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, എം ബാലമുരളികൃഷ്ണ   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താ തൈ തകിട തക
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മനസ്സുലോനി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ക്ഷീരസാഗര
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുരിങ്ങൂര്‍ ശങ്കരൻ പോറ്റി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, പരമ്പരാഗതം