View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴവിൽ കൊടിയും തോളിലേന്തി ...

ചിത്രംകെണി (1982)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

beene.....beene...
varoo...varoo...beene...

mazhavilkkodiyum tholilenthi
maarikkaarinu mayilaattam
karalinnullil manassinnullul
mohangalkkoru thiranottam
Aa...(mazhavil)
beene.....beene...
varoo...varoo...beene...

vaarmudikkettil vaarichoodiya
vaasanappoovukal vaadiyappol (vaarmudi)
vellinilaavala neythoru poonthukil
alasamazhinjathu njaan kandu - nee
pournnamiyaayathu njaan kandu
varoo....sakhee...
Aa...
(mazhavil)
beene.....beene...
varoo...varoo...beene...

innale raavil pootha nilaavil
nammalorukkiya shayyayil (innale)
nin mridu mandasmithangal vidarthiya
pookkaliruthathu njaanalle - pon
kanavukal neythathu naamalle
varoo....sakhee...
Aa...
(mazhavil)
beene.....beene...
varoo...varoo...beene...beene...beene...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ബീനേ ..... ബീനേ ...
വരൂ ... വരൂ ... ബീനേ ...

മഴവില്‍ക്കൊടിയും തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കരളിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
ആ ... (മഴവില്‍)
ബീനേ ..... ബീനേ ...
വരൂ ... വരൂ ... ബീനേ ...

വാര്‍മുടിക്കെട്ടില്‍ വാരിച്ചൂടിയ
വാസനപ്പൂവുകള്‍ വാടിയപ്പോള്‍ (വാര്‍മുടി)
വെള്ളിനിലാവല നെയ്തൊരു പൂന്തുകില്‍
അലസമഴിഞ്ഞത് ഞാന്‍ കണ്ടു - നീ
പൌര്‍ണ്ണമിയായത്‌ ഞാന്‍ കണ്ടു
വരൂ .... സഖീ ...
ആ ...
(മഴവില്‍ )
ബീനേ ..... ബീനേ ...
വരൂ ... വരൂ ... ബീനേ ...

ഇന്നലെ രാവില്‍ പൂത്ത നിലാവില്‍
നമ്മളൊരുക്കിയ ശയ്യയില്‍ (ഇന്നലെ)
നിന്‍ മൃദു മന്ദസ്മിതങ്ങള്‍ വിടര്‍ത്തിയ
പൂക്കളിറുത്തതു ഞാനല്ലേ - പൊന്‍
കനവുകള്‍ നെയ്തതു നാമല്ലേ
വരൂ .... സഖീ ...
ആ ...
(മഴവില്‍ )
ബീനേ ..... ബീനേ ...
വരൂ ... വരൂ ... ബീനേ ... ബീനേ ... ബീനേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൈവമൊന്നു അമ്മയൊന്നു
ആലാപനം : പി സുശീല, കെ ആർ വിജയ   |   രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
കടലിനക്കരെ നിന്നും
ആലാപനം : പി മാധുരി, ഡോ ഭരദ്വാജ്   |   രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ