

Dukhathin Kaippillaathe ...
Movie | Innallenkil Naale (1982) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | Shyam |
Singers | KJ Yesudas, P Jayachandran, Zero Babu |
Lyrics
Added by rajagopal on March 26, 2011 ദുഃഖത്തിന്‍ കയ്പില്ലാതെ ദുനിയാവില്‍ വാഴ്വിന്ന് ആ..മജ.. മജ.. മജ.. മജയെവിടെ കണ്ണുനീരുപ്പില്ലാതെ ജീവിതക്കഞ്ഞിക്ക് രുചി രുചി രുചിയെവിടെ..ആ.. പിറന്ന നാളില്‍ നമ്മള്‍ തുടര്‍ന്ന യാത്ര (2) ഖബറിനുള്ളില്‍ ചെന്നുചേരാന്‍ വെറും നാലേ നാലു മാത്ര (പിറന്ന നാളില്‍) ഇന്നു മോഹം പൂവണിയും നാളെ മണ്ണില്‍ വീണടിയും.. ആ.. (ഇന്നു മോഹം.. ) കെട്ട ബീഡിക്കുറ്റിപോലെ.. ആ.. കെട്ട ബീഡിക്കുറ്റിപോലെ.. ആജത്താകെ മയ്യത്താകും ഇതിനിടയില്‍ ഒരു ചിരിതന്‍ മാരിവില്ല് മിന്നിമായും (2) (പിറന്ന നാളില്‍) മുന്തിരിപ്പാത്രത്തിലാരും കണ്ണുനീര്‍ ചൊരിഞ്ഞിടല്ലേ.. (മുന്തിരി.. ) കോഴിബിരിയാണീന്റെ ദമ്മില് (2) പൂഴിമണ്ണ് നിറച്ചീടല്ലേ ശോകമാകും പൂവിനാലൊരു പുഞ്ചിരിപ്പൂമാല കോര്‍ക്കൂ.. (2) (പിറന്ന നാളില്‍) ---------------------------------- Added by Indu on March 26, 2011 Dukhathin kaippillaathe duniyaavil vaazhvinnu aa... maja.. maja.. maja.. majayevide.. kannuneeruppillaathe jeevithakkanjikku ruchi.. ruchi.. ruchiyevide.. aa... piranna naalil nammal thudarnna yaathra (2) khabarinullil chennu cheraan verum naale naalu maathra.. (piranna naalil.. ) innu moham poovaniyum naale mannil veenadiyum.. aa.. (innu moham.. ) ketta beedikkutti pole.. aa... ketta beedikkutti pole.. aajathaake mayyathaakum.. ithinidayil oru chiri than maarivillu minnimaayum... (2) (piranna naalil... ) munthirippaathrathilaarum kannuneer chorinjidalle... (munthiri... ) kozhi biriyaaneente dammilu (2) poozhimannu niracheedalle.. shokamaakum poovinaaloru punchirippoomaala korkkoo... (2) (piranna naalil... ) |
Other Songs in this movie
- Chundo Chendo
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Shyam
- Karalithiletho Kilipaadi
- Singer : KJ Yesudas, S Janaki | Lyrics : Yusufali Kecheri | Music : Shyam