View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണിമലരേ ...

ചിത്രംജസ്റ്റിസ്‌ രാജ (1983)
ചലച്ചിത്ര സംവിധാനംആര്‍ കൃഷ്ണമൂര്‍ത്തി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഗംഗൈ അമരന്‍
ആലാപനംകെ ജെ യേശുദാസ്, പി സുശീല, എസ്‌ പി ഷൈലജ

വരികള്‍

Lyrics submitted by: Ralaraj

Added by jayalakshmi.ravi@gmail.com on July 30, 2010
ആ...ആ...ആ...ലാലല്ല ലാല്ലല്ല ലാല്ലല്ല ലാല്ലല്ല ലാലലാ
കണിമലരേ പുണ്യം പുലർന്ന പൊന്നുമകളേ
മനം കൊതിച്ച നാൾ വന്നിതാ
(കണിമലരേ....)
നിൻ ഉള്ളിലുള്ള വീണയിൽ നിന്നും
ഇനി ഉണർന്നിടും പുതിയൊരു രാഗം
എന്നുള്ളിലും നിറയും ഭാവുകം
കണിമലരേ....ആ....
പുണ്യം പുലർന്ന പൊന്നുമകളേ ....ആ....
മനം കൊതിച്ച നാൾ വന്നിതാ

മുദ്രയണി മണിമോതിരം വിരലിൽ ചാർത്തിയും
മുല്ലമലർ മണിമാലകൾ മുടിയിൽ ചൂടിയും
മുത്തുകൊഴിയുന്ന നാണമോടെ പദങ്ങൾ ഊന്നിയും
പൊന്നിൻ കതിർമണിവീഥി പോകും പടികളേറിയും
ദേവതപോൽ വന്ന സൗന്ദര്യമേ
വീടിന്നൈശ്വര്യമീ മധുരദർശനമേ
നീ താലമേന്തി മുന്നിൽ നില്ക്കും ഈ വേളയിൽ
ആശംസകൾ
കണിമലരേ....ആ....
പുണ്യം പുലർന്ന പൊന്നുമകളേ ....ആ....
മനം കൊതിച്ച നാൾ വന്നിതാ

നിത്യസുമംഗല കുങ്കുമം നിന്നിൽ മേവണം
എന്നും ഇവളുടെ വീഥികൾ നിന്നാൽ തെളിയണം
വാക്കിൽ പൊതിയുന്ന തീർത്ഥമല്ല ഇവൾതൻ പ്രാണനിൽ
വാക്കിലൊതുങ്ങുന്ന വാക്യമല്ല ഇവൾതൻ കൺകളിൽ
നിന്നരുകിൽ മൌനക്കുയിൽ ഇവൾക്കാലംബമായ് ഇനി നിന്റെ കൈകൾ
നീ എന്നുമെന്നും കാത്തിടേണം നിൻ ദേഹമായ് നിൻ ദേഹിയായ്
കണിമലരേ.... പുണ്യം പുലർന്ന പൊന്നുമകളേ....
സുമംഗലിയായ് നീ വാഴണം...
 

----------------------------------

Added by jayalakshmi.ravi@gmail.com on July 30, 2010
Aa...aa...aa...laalalla laallalla laallalla laallalla laalalaa
Kanimalare punyam pularnna ponnumakale
manam kothicha naal vannithaa
(kanimalare....)
nin ullilulla veenayil ninnum
ini unarnnidum puthiyoru raagam
ennullilum nirayum bhaavukam
kanimalare....aa....
punyam pularnna ponnumakale ....aa....
manam kothicha naal vannithaa

mudrayani manimothiram viralil chaarthiyum
mullamalar manimaalakal mudiyil choodiyum
muthukozhiyunna naanamode padangal oonniyum
ponnin kathirmaniveedhi pokum padikaleriyum
devathapol vanna soundaryame
veedinnaishwaryamee madhuradarshaname
nee thaalamenthi munnil nilkkum ee velayil
aashamsakal
kanimalare...aa...
punyam pularnna ponnumakale...aa...
manam kothicha naal vannithaa

nithyasumangala kunkumam ninnil mevanam
ennum ivalude veedhikal ninnaal theliyanam
vaakkil pothiyunna theerthamalla ivalthan praananil
vaakkilothungunna vaakyamalla ivalthan kankalil
ninnarukil mounakkuyil ivalkkaalambamaay ini ninte kaikal
nee ennumennum kaathidenam nin dehamaay nin dehiyaay
kanimalare.... punyam pularnna ponnumakale....
sumangaliyaay nee vaazhanam...
 
വരികള്‍ ചേര്‍ത്തത്: Ralaraj

ആ...ആ...ആ...ആ ...ആ ...
ലാലല്ല ലാല്ലല്ല ലാല്ലല്ല ലാല്ലല്ല ലാലലാ
കന്നിമലരേ പുണ്യം പുലർന്ന പൊന്നുമകളേ
മനം കൊതിച്ച നാൾ വന്നിതാ
കന്നിമലരേ പുണ്യം പുലർന്ന പൊന്നുമകളേ
മനം കൊതിച്ച നാൾ വന്നിതാ
നിൻ മൊഴിയുള്ള വീണയിൽ നിന്നും
ഇനി ഉണർന്നിടും പുതിയൊരു രാഗം
എന്നുള്ളിൽ നിറയും ഭാവുകം
കന്നിമലരേ....ആ....
പുണ്യം പുലർന്ന പൊന്നുമകളേ ....ആ....
മനം കൊതിച്ച നാൾ വന്നിതാ

മുദ്രയണി മണിമോതിരം വിരലിൽ ചാർത്തിയും
മുല്ലമലർ മണിമാലകൾ മുടിയിൽ ചൂടിയും
മുത്തുകൊഴിയുന്ന നാണമോടെ പദങ്ങൾ ഊന്നിയും
പൊന്നിൻ കതിർമണിവീഥി പോകും പടികളേറിയും
ദേവതപോൽ വന്ന സൗന്ദര്യമേ
വീടിന്നൈശ്വര്യമീ മധുരദർശനമേ
നീ താലമേന്തി മുന്നിൽ നില്ക്കും ഈ വേളയിൽ
ആശംസകൾ
കന്നിമലരേ....ആ....
പുണ്യം പുലർന്ന പൊന്നുമകളേ ....ആ....
മനം കൊതിച്ച നാൾ വന്നിതാ

നിത്യസുമംഗല കുങ്കുമം നിന്നിൽ മേവണം
എന്നും ഇവളുടെ വീഥികൾ നിന്നാൽ തെളിയണം
വാക്കിൽ പൊതിയുന്ന തീർത്ഥമല്ല ഇവൾതൻ പ്രാണനിൽ
വാക്കിലൊതുങ്ങുന്ന വാക്യമല്ല ഇവൾതൻ കൺകളിൽ
നിന്നരുകിൽ കേഴും മൌനക്കുയിൽ
ഇവൾക്കാലംബമായ് ഇനി നിന്റെ കൈകൾ
നീ എന്നുമെന്നും കാത്തിടേണം
നിൻ ദേഹമായ് നിൻ ദേഹിയായ്
കന്നിമലരേ.... പുണ്യം പുലർന്ന പൊന്നുമകളേ....
സുമംഗലിയായ് നീ വാഴണം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോലീസ്‌ നമുക്കു
ആലാപനം : പി ജയചന്ദ്രൻ, കല്യാണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
മുങ്ങാക്കടല്‍ മുത്തും
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
ജന്മം തോറും
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍