View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാഗവതി പ്രിയ ...

ചിത്രംഹിമം (1983)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംശ്യാം
ആലാപനംഎസ് ജാനകി, ഉണ്ണി മേനോന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011


 രാഗവതി പ്രിയ രുചിരവതി എൻ സങ്കല്പ മന്ദാകിനി
നാദമാണു നീ ഗീതമാണു നീ ശാലീന ലാവണ്യം
ഇടം നെഞ്ചിൽ തുടിക്കുന്ന വികാര പരാഗ പുണ്യോദയം

ജീവജലം അതിന്മധുരകണ്മ എൻ കൈവല്യ പഞ്ചാമൃതം
കാവ്യമാണു നീ താളമാണു നീ പ്രേമാർദ്ര സംഗീതം
ഇടം നെഞ്ചിൽ തുടിക്കുന്ന വികാര പരാഗ പുണ്യോദയം



നിറപീലി വിരിക്കും പ്രകൃതി
മലർത്താലമുയർത്തും യുവതീ
ആരാമ തേജസ്വിനീ
പുഴ പാടുമൊരേ സുഖ ഗാനം
മുകിൽജാല മനോഹര വാനം
ആലോല വേളധ്വനി
ഹേമന്തം താരാട്ടും ഈ മഞ്ഞിൽ നീരാട്ടും
തോഴീ വന്നീടു നീ
മിഴിയിതളിൽ മഴവിൽക്കൊടിയിൽ വർണം
കരളിൽ വിരിയും കുളിരിൽ നിറയെ സ്വപ്നം
വിരിഞ്ഞ പൂവിൽ തുളുമ്പുമോമൽ സുഗന്ധമാകാൻ വാ
(രാഗവതീ...)


ധനുമാസ നിലാവല മാല
രതിഭാവലയോന്മദ ജ്വാല
ഭൂവാകെ ജീവപ്പൊലി
ഇതു ദേവസുധാമയ ശാല
ഇനി രാസ രസോത്സവലീല
മേലാകെ ദാഹത്തുടി
ഞാൻ നിന്നിൽ ഭൂപാളം നീയെന്നിൽ ശ്രീരാഗം
മോദം കൊള്ളുന്നു
ചൊടിയിൽ വിടരും കതിരിൽ വിളയും കനകം
ചിറകിൽ ഉണരും പ്രണയം നിറയെ പുളകം
നിറഞ്ഞ മാറിൽ തുടിക്കും ഓമൽ സുവർണ്ണ രാഗം താ
(ജീവജലം..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011
 

Ragavathi priya ruchiravathi en sankalpa mandakini
naadamanu nee gethamaanu nee shaaleena lavanyam
idam nenchil thudikkunna vikara paraaga punyodayam

Jeevajalam athin madhurakanam en kaivalya panchamrutham
kavyamanu nee thaalamaanu nee premaardra samgeetham
idam nenchil thudikkunna vikara paraaga punyodayam


Nirapeeli virikkum prakruthi
malarthaalamuyarthum yuvathi
aaraama thejaswini
puzha paadumore sukhagaanam
mukiljaala manohara vaanam
aalola veladhwani
hemantham tharaattum ee manjil neeraattum
thozhee vanneedu nee
mizhiyithalil mazhavilkkodiyil varnnam
karalil viriyum kuliril niraye swapnam
virinja poovil thulumpumomal sugandhamaakaan vaa
(Raagavathi..)


Dhanumaasa nilaavala maala
rathibhava layonmada jwala
bhoovaake jevappoli
ithu devasudhamaya shaala
ini raasa rasolsava leela
melaake daahathudi
njan ninnil bhoopaalam neeyennil sreeraagam
modam kollunnu
chodiyil vidarum kathiril vilayum kanakam
chirakil unarum pranayam niraye pulakam
niranja maaril thudikkum omal suvarnna raagam thaa
(Jeevajalam..)








ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടുവതെന്തേ
ആലാപനം : പി ജയചന്ദ്രൻ, എ വി രമണൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
നിന്‍ ജന്മനാള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
വിളമ്പുവാൻ
ആലാപനം : എസ് ജാനകി, എസ്‌ പി ബാലസുബ്രഹ്മണ്യം, കോറസ്‌, ജോളി അബ്രഹാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
വെണ്‍പനിനീര്‍ കണങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ലില്ലിപ്പൂക്കളാടും
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ഗോമേദകം
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ഗോമേദകം
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ഗോമേദകം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം