View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നരഞ്ഞാണം ...

ചിത്രംപൊന്നരഞ്ഞാണം (1990)
ചലച്ചിത്ര സംവിധാനംബാബു നാരായണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംകോഴിക്കോട്‌ യേശുദാസ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

പൊന്നരഞ്ഞാണം പൊക്കിൾപൂവിന്മേൽ
പൂത്തുമ്പി തുള്ളുന്ന നേരം
എന്നിലലിയുന്ന തേൻവികാരം നീ
പൊന്നൂ തൊട്ടുണർത്തി
എൻപ്രിയ പൊന്നൂ തൊട്ടുണർത്തി
പൊന്നരഞ്ഞാണം പൊക്കിൾപൂവിന്മേൽ
പൂത്തുമ്പി തുള്ളുന്ന നേരം

ഊം ... നളിനങ്ങൾ ഇതളുതേടും
നിന്റെ നീലനയനത്തിൻ പൊൻപീലിയോ
നളിനങ്ങൾ ഇതളുതേടും
നിന്റെ നീലനയനത്തിൻ പൊൻപീലിയോ
മൗനഗാനമോ മൗനാനുവാദമോ
എന്തോ മോഹം തൊട്ടുണർത്തി
എൻപ്രിയ പൊന്നൂ തൊട്ടുണർത്തി
(പൊന്നരഞ്ഞാണം...)

ഊം ..അഴകിൻ വെണ്മ തോല്ക്കും
നിന്റെ അംഗജാലത്തിൻ താരുണ്യമോ
അഴകിൻ വെണ്മ തോല്ക്കും
നിന്റെ അംഗജാലത്തിൻ താരുണ്യമോ
കള്ളനാണമോ കാമിനീഭാവമോ
കരളിൽ ദാഹം തൊട്ടുണർത്തി
എൻപ്രിയ പൊന്നൂ തൊട്ടുണർത്തി
(പൊന്നരഞ്ഞാണം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നരഞ്ഞാണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
തീരം പ്രകൃതി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
പെണ്ണില്‍ പെണ്ണായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌