View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാക്കയ്ക്കും പൂച്ചയ്ക്കും ...

ചിത്രംപകല്‍ക്കിനാവ് (1966)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by parvathy venugopal on September 4, 2009
കാക്കയ്ക്കും പൂച്ചക്കും കല്യാണം
കാട്ടില്‍ മുഴുക്കെ പൊന്നോണം
സുന്ദരിക്കാക്കയ്ക്കു പുന്നാരം
പൊന്നിളം വെയിലത്തു കല്യാണം (കാക്കയ്ക്കും)

കുഴലു വിളിക്കാന്‍ കുയിലാണ്
കുരവ മുഴക്കാന്‍ മയിലാണ്
പന്തലൊരുക്കാന്‍ വെയിലാണ്
പായ വിരിച്ചതു നിഴലാണ് (കാക്കയ്ക്കും)

പനിനീരു തളിച്ചതു കാട്ടരുവി
പായസം വെച്ചതു തേന്‍കുരുവി
വെറ്റില മുറുക്കുന്നൂ തത്തമ്മാ
ചുറ്റിനടക്കുന്നൂ പൂന്തെന്നല്‍ (കാക്കയ്ക്കും)

ചെറുക്കന്റെ തോഴന്‍ ചെങ്കീരി
പെണ്ണിന്റെ തോഴി മലയണ്ണാന്‍
കയ്യു പിടിച്ചതു കുരങ്ങച്ചന്‍
പെണ്ണു കൊടുത്തതു കുറുക്കച്ചന്‍ (കാക്കയ്ക്കും)




----------------------------------

Added by devi pillai on September 21, 2009
 kakkakkum poochakkum kalyanam
kattil muzhukke ponnonam
sundarikkakkaku punnaram
ponnilam veyilathu kalyanam

kuzhaluvilikkan kuyilanu
kuravamuzhakkan mayilanu
panthalorukkan veyilanu
payavirichathu nizhalanu

panineeruthalichathu kattaruvi
payasam vexhathu then kuruvi
vettilamurukkunnu thathamma
chuttinadakkunnu poonthennal

cherukkante thozhan chenkeeri
penninte thozhi malayannan
kayyupidichathu kurangngachan
pennu koduthath kurukkachan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേശാദിപാദം തൊഴുന്നേന്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
പകല്‍ക്കിനാവിന്‍ സുന്ദരമാകും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
നിദ്രതന്‍ നീരാഴി നീന്തി
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഗുരുവായൂരുള്ളൊരു
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌