ഗോകുലബാലാ ...
ചിത്രം | റൗഡി (1966) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical gokulapaalaa gopakumaaraa guruvayoorappaa vaakachaarthum thiruvudalazhakum kaanaaraakenam krishnaa kaanaaraakenam (gokula) thirumulkaazhchayaay nadaykku vecheeduvaan orupidi avilillaa...Aa... kaiyyile kumbilil kaalathu theerthoru kannuneer muthallo... Krishna... (gokula) muthakamanikal nalkaanivide melppathoorillaa (muthaka) poonthen mozhikalil karnnaamritham thookaan poonthaanavumillaa kaalamaam kaalindi neenthi varunnoru gopikayallo njaan (...Krishnaa...(gokula) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഗോകുലപാലാ ഗോപകുമാരാ ഗുരുവായൂരപ്പാ വാകച്ചാര്‍ത്തും തിരുവുടലഴകും കാണാറാകേണം കൃഷ്ണാ കാണാറാകേണം (ഗോകുലപാലാ) തിരുമുല്‍ക്കാഴ്ച്ചയായ് നടയ്ക്കുവെച്ചീടുവാന്‍ ഒരുപിടി അവലില്ലാ ആ.. കൈയ്യിലെ കുമ്പിളില്‍ കാലത്തുതിര്‍ന്നൊരു കണ്ണുനീര്‍മുത്തല്ലോ - കൃഷ്ണാ (ഗോകുലപാലാ) മുത്തകമണികള്‍ നല്‍കാനിവിടെ മേല്‍പ്പത്തൂരില്ലാ പൂന്തേന്‍ മൊഴികളില്‍ കര്‍ണ്ണാമൃതം തൂകാന്‍ പൂന്താനവുമില്ലാ കാലമാം കാളിന്ദി നീന്തി വരുന്നൊരു ഗോപികയല്ലോ ഞാന്‍ കൃഷ്ണാ (ഗോകുലപാലാ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീലാഞ്ജനക്കിളി
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വെള്ളിക്കിണ്ണം കൊണ്ട് നടക്കും
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പക്ഷിശാസ്ത്രക്കാരാ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഇന്നലെയമ്പലമുറ്റത്ത്
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാലാട്ട് കോമന്‍
- ആലാപനം : കെ പി ഉദയഭാനു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ