View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതു നല്ല തമാശ ...

ചിത്രംഇതു നല്ല തമാശ (1985)
ചലച്ചിത്ര സംവിധാനംകൈലാസ്‌നാഥ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ പി ഉദയഭാനു
ആലാപനംകെ ജെ യേശുദാസ്, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Jija Subramanian

Ithu nalla thamaasha Ithu nalla thamaasha
Ithu nalla thamaasha Ithu nalla thamaasha
ee jeevitham oru nalla thamaasha
Ithu nalla thamaasha
chilar chirikkunnu chilar karayunnu
chiri vittu kanneer chilar vaangunnu (2)
chirichaal laabham karanjaal nashtam (2)
ee vyaapaaram ethra nissaaram
(Ithu nalla thamaasha...)

Utharam kittaathe nammal
Chodyangal chodichu kuzhayunnu (2)
Akkarapachakal thedi
alakadal neenthi naam thalarum
ennum marikkunnu nammal
ennittum jeevippoo nammal
(Ithu nalla thamaasha...)

Chiriyude thaalathil thilangum
Kanneerin muthaayi chilappol (2)
aadalin mukalil theliyum
aahlaada mazhavillum chilappol
ellam marakkunnu vaanam
ellam sahikkunnu bhoomi
(Ithu nalla thamaasha...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇത് നല്ല തമാശ...ഇത് നല്ല തമാശ
ഇത് നല്ല തമാശ...ഇത് നല്ല തമാശ
ഈ ജീവിതം ഒരു നല്ല തമാശ ഇത് നല്ല തമാശ
ചിലര്‍ ചിരിക്കുന്നു ചിലര്‍ കരയുന്നു
ചിരി വിറ്റു കണ്ണീര്‍ ചിലര്‍ വാങ്ങുന്നു (2)
ചിരിച്ചാല്‍ ലാഭം കരഞ്ഞാല്‍ നഷ്ടം (2)
ഈ വ്യാപാരം എത്ര നിസ്സാരം (ഇത് നല്ല)

ഉത്തരം കിട്ടാതെ നമ്മള്‍
ചോദ്യങ്ങള്‍ ചോദിച്ചു കുഴയുന്നു . .(2)
അക്കരപച്ചകള്‍ തേടി
അലകടല്‍ നീന്തി നാം തളരും
എന്നും മരിക്കുന്നു നമ്മള്‍
എന്നിട്ടും ജീവിപ്പൂ നമ്മള്‍ (ഇത് നല്ല)

ചിരിയുടെ താലത്തില്‍ തിളങ്ങും
കണ്ണീരിന്‍ മുത്തായി ചിലപ്പോള്‍ (2)
ആടലിന്‍ മുകളില്‍ തെളിയും
ആഹ്ലാദ മഴവില്ലും ചിലപ്പോള്‍
എല്ലാം മറക്കുന്നു വാനം
എല്ലാം സഹിക്കുന്നു ഭൂമി! (ഇത് നല്ല)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കോപം കൊള്ളുമ്പോള്‍
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ പി ഉദയഭാനു